/indian-express-malayalam/media/media_files/2025/10/14/rambha-networth-2025-10-14-17-13-46.jpg)
തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായ ഒരു പെൺകുട്ടിയുടെ ചിത്രങ്ങളാണിത്. ആളെ ഇതിനകം തന്നെ മനസ്സിലായി കാണുമല്ലേ. വിജയലക്ഷ്മി യീദി എന്ന രംഭയാണ് ചിത്രത്തിൽ. 15-ാം വയസ്സിൽ വിനീത് നായകനായ സർഗം എന്ന ചിത്രത്തിലൂടെയായിരുന്നു രംഭയുടെ അരങ്ങേറ്റം. അതേ വർഷം തന്നെ ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും അഭിനയിച്ചു.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് രംഭയുടെ ജനനം. യഥാർത്ഥ പേര് യീദി വിജയലക്ഷ്മി. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ആ ഒക്കത്തി അഡക്കു വിജയിച്ചതോടെയാണ് രംഭ എന്ന പേരു സ്വീകരിച്ചത്.
Also Read: നാഷണൽ ക്രഷിനെ സ്വന്തമാക്കിയ ദേവരകൊണ്ട; ഇവരുടെ ആകെ ആസ്തി എത്രയെന്നറിയാമോ?
വെറും 15-ാം വയസ്സിൽ, 1992-ൽ വിനീത് നായകനായ 'സർഗം' എന്ന ചിത്രത്തിലൂടെയായിരുന്നു രംഭയുടെ മലയാളത്തിലെ അരങ്ങേറ്റം. അതേ വർഷം തന്നെ 'ചമ്പക്കുളം തച്ചൻ' എന്ന ചിത്രത്തിലും അവർ ശ്രദ്ധേയമായ വേഷം ചെയ്തു.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഭോജ്പുരി, ബംഗാളി എന്നീ ഏഴ് ഭാഷകളിലും അഭിനയിച്ചുകൊണ്ട് രംഭ ഇന്ത്യ മുഴുവൻ ആരാധകരെ നേടി.
മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർക്കൊപ്പവും, തമിഴിൽ രജനികാന്ത്, അജിത്, വിജയ് എന്നിവർക്കൊപ്പവും, ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും രംഭ നായികയായി തിളങ്ങി. 2003-ൽ 'ത്രീ റോസ്സസ്' എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് നിർമ്മാതാവിന്റെ റോളിലും അവർ എത്തി. ഈ സിനിമയിൽ ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ചു.
Also Read: സ്വപ്നങ്ങൾ ഓരോന്നായി കൈയെത്തി തൊടുന്ന പെൺകുട്ടി; അഹാനയുടെ ബിഎംഡബ്ല്യുവിന്റെ വില എത്രയെന്നറിയാമോ?
സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി, 2010-ൽ കാനഡയിൽ നിന്നുള്ള പ്രമുഖ വ്യവസായിയായ ഇന്ദ്രകുമാർ പത്മനാഭനെ രംഭ വിവാഹം കഴിച്ചു. വിവാഹശേഷം ടോറോന്റോയിലേക്ക് താമസം മാറിയതോടെ അവർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സാഷ, ലാവണ്യ, ഷിവിൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
കഴിഞ്ഞ 14 വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, ഇന്ന് ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനേക്കാളും സൽമാൻ ഖാനെക്കാളുമൊക്കെ സമ്പന്നയാണ് ഈ നടി.
സിനിമയിൽ സജീവമല്ലെങ്കിലും, ഭർത്താവിന്റെ ബിസിനസ് സംരംഭങ്ങളിൽ രംഭ പങ്കാളിയാണ്. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ മാജിക് വുഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. ഇവർക്ക് അഞ്ചോളം കമ്പനികളുണ്ട്. 2000 കോടി രൂപയോളമാണ് രംഭ-ഇന്ദ്രകുമാർ ദമ്പതികളുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ.
Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.