/indian-express-malayalam/media/media_files/2025/10/13/renu-sudhi-bigg-boss-2025-10-13-19-59-28.jpg)
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. ബിഗ് ബോസ് മത്സരാർത്ഥിയായും രേ​ണു സുധി എത്തിയിരുന്നു. കൊല്ലം സുധിയുടെ വിധവ എന്ന മേൽവിലാസത്തിൽ നിന്നും ബോൾഡ് ആൻഡ് പവർഫുൾ ലേഡി​യായി മാറിയിരിക്കുകയാണ് രേണു.
Also Read: ബിഗ് ബോസിലെ അടുത്ത കട്ടപ്പ ആദില? നൈസായി സ്കൂട്ടാവാൻ 'പെങ്ങളൂട്ടി' ; Bigg Bossmalayalam Season 7
ബിഗ് ബോസ് ഷോ ക്വിറ്റ് ചെയ്തത് രേണുവിന്റെ മണ്ടൻ തീരുമാനം എന്നു വിമർശിച്ചവർ ഏറെയാണ്. എന്നാൽ, ബിഗ് ബോസിനു ശേഷവും ബുദ്ധിപൂർവ്വം തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ് രേണു ഇപ്പോൾ. ബിഗ് ബോസ് ഷോയിൽ നൂറ് ദിവസം നിന്നാൽ സമ്പാദിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നുണ്ട്.
Also Read: ഡ്രസ്സിങ് റൂമിൽ മൂന്ന് പേരും ഒരുമിച്ച് കയറുന്നത് എന്തിനാണ്? ലാലേട്ടന്റെ താക്കീത് ; Bigg Boss Malayalam Season 7
കേരളത്തിൽ മാത്രമല്ല, വിദേശത്തു നിന്നും ഉദ്ഘാടനങ്ങളും പ്രമോഷനുമൊക്കെയായി രേണുവിനെ തേടി അവസരങ്ങൾ എത്തുകയാണ്. പതിനഞ്ച് ദിവസമായി ഒരു റെസ്റ്റോറന്റിന്റെയും ചില ബ്യൂട്ടി സലൂണുകളുടെയും പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ ആയിരുന്നു രേണു. പാപ്പിലോൺ എന്ന റെസ്റ്റോറന്റിൽ പാട്ടുപാടുന്നതിൻ്റെയും ഡാൻസ് ചെയ്യുന്നതിൻ്റെയും വീഡിയോയും വൈറലായിരുന്നു.
Also Read: 'മോഹൻലാൽ അക്ബറിന്റെ പിആർ'! ഷാനവാസിനെ ട്രോളി കൊന്ന് ആരാധകരും ; Bigg Boss Malayalam Season 7
കഴിഞ്ഞ ദിവസമാണ് ദുബായ് ട്രിപ്പ് കഴിഞ്ഞ് രേണു മടങ്ങിയെത്തിയത്. "ദുബായ് ട്രിപ്പ് അടിപൊളിയായിരുന്നു. അടിപൊളി മാനേജ്‌മെന്റായിരുന്നു. ചിലപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ബഹ്‌റിനിലേക്ക് പോകും. അവരുടെ തന്നെ ഒരു ബ്രാഞ്ച് അവിടെയുണ്ട്. ഒരുപാട് ഗിഫ്റ്റുകൾ കിട്ടി. ഡയമണ്ട് ആഭരണങ്ങൾ വരെ (മോതിരവും മാലയും) ഗിഫ്റ്റ് കിട്ടി. ദുബായ് ട്രിപ്പ് അടിച്ച് പൊളിച്ചു," യാത്രയെ കുറിച്ച് രേണു പറഞ്ഞതിങ്ങനെ.
ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് പ്രിയപ്പെട്ടവർ രേണുവിന് ദുബായിൽ നിന്ന് നൽകിയത്. പണം കൊടുത്ത് രേണുവിന് അവിടെയൊന്നും വാങ്ങേണ്ടി വന്നില്ല. കിട്ടിയ സാധനങ്ങൾ എല്ലാം കാർഗോ സർവീസിലൂടെയാണ് നാട്ടിലേക്ക് അയച്ചതെന്നും രേണു പറഞ്ഞു. ദുബായിൽ നിന്നും മടങ്ങിയെത്തിയ രേണുവിന്റെ വസ്ത്രധാരണത്തിലും മേക്കപ്പിലുമെല്ലാം വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മോഡേൺ ലുക്കിൽ കൂടുതൽ ചെറുപ്പമായി എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
നെഗറ്റീവിനെ പോലും പ്രശസ്തിയിലേക്ക് എത്തിക്കാൻ കഴിഞ്ഞ രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള അഭിപ്രായം. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം കൂടുതൽ തിരക്കുകളിലേക്ക് പോവുകയാണ് രേണു.
Also Read: കള്ളം പറയരുത്, ഞാൻ തെളിവുകൾ കാണിക്കും: അനീഷിന്റെ കള്ളത്തരം പൊളിച്ച് ലാലേട്ടൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.