scorecardresearch

'എന്റെ മക്കളാണെങ്കിൽ ഞാൻ ഭ്രഷ്ട് കൽപ്പിക്കില്ല'; ഒരു തുണ വേണ്ടേ? കുടുംബം വേണ്ടേ എന്ന് ചോദിച്ചത് എന്തിന്? Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഞാൻ നിങ്ങളെ എന്റെ സഹജീവികളായിട്ടാണ് കാണുന്നത് എന്നാണ് ആദിലയോട് ഷാനവാസ് പറഞ്ഞത്. എന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എങ്കിൽ അവരെ താൻ മാറ്റി നിർത്തില്ല എന്നും ഷാനവാസ് പറഞ്ഞു

Bigg Boss Malayalam Season 7: ഞാൻ നിങ്ങളെ എന്റെ സഹജീവികളായിട്ടാണ് കാണുന്നത് എന്നാണ് ആദിലയോട് ഷാനവാസ് പറഞ്ഞത്. എന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എങ്കിൽ അവരെ താൻ മാറ്റി നിർത്തില്ല എന്നും ഷാനവാസ് പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Adhila and Shanavas

Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് ഏഴാം സീസണിൽ ആദിലയും നൂറയും മത്സരാർഥികളായി എത്തിയപ്പോൾ ഇവരെ മലയാളികൾ എങ്ങനെയാവും സ്വീകരിക്കുക എന്ന ചോദ്യം ഉയർന്നിരുന്നു. ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ഇരുവർക്കും എതിരെ മോശം പ്രതികരണങ്ങൾ വന്നു. പക്ഷേ തങ്ങളെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തെ സൃഷ്ടിക്കാനും ഇരുവർക്കും സാധിച്ചു. അപ്പോഴും അവരെ വേർതിരിച്ച് മാറ്റി നിർത്തുവരും ഉണ്ട്. ഈ വിഷയത്തെ കുറിച്ച് ഷാനവാസും ആദിലയും സംസാരിക്കുന്നത് പ്രേക്ഷകരുടെ ശ്രദ്ധയിലുടക്കിയിരുന്നു.

Advertisment

ഞാൻ നിങ്ങളെ എന്റെ സഹജീവികളായിട്ടാണ് കാണുന്നത് എന്നാണ് ആദിലയോട് ഷാനവാസ് പറഞ്ഞത്. എന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എങ്കിൽ അവരെ താൻ മാറ്റി നിർത്തില്ല എന്നും ഷാനവാസ് പറഞ്ഞു. പക്ഷേ സീസണിന്റെ ആദ്യ ദിവസങ്ങളിൽ ആദിലയോടും നൂറയോടും നിങ്ങൾക്ക് ഒരു തുണ വേണ്ടേ, കുടുംബം വേണ്ടേ എന്നൊക്കെ ഷാനവാസ് പറഞ്ഞത് എന്തിനായിരുന്നു എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 

Also Read: കള്ളം പറയരുത്, ഞാൻ തെളിവുകൾ കാണിക്കും: അനീഷിന്റെ കള്ളത്തരം പൊളിച്ച് ലാലേട്ടൻ, Bigg Boss Malayalam 7

ഇപ്പോൾ ആദിലയോടുള്ള ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെ, "സഹജീവികളായിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.മനുഷ്യ കുഞ്ഞുങ്ങളായിട്ടാണ് കാണുന്നത്. എനിക്ക് മനുഷ്യത്വം ആണ് ഉള്ളത്. വേറൊന്ന് ഉണ്ട്. എന്റെ മക്കൾ ആണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എങ്കിൽ ഞാൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കുകയൊന്നും ഇല്ല. എന്റെ കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ല. ഉപദ്രവിക്കില്ല."

Advertisment

Also Read: ഫ്ളാറ്റ് മാറാൻ പറഞ്ഞാൽ എന്ത് ചെയ്യും; അസുഖം വന്നാലോ; നമ്മുടേത് സർവൈവൽ ആണ്: ആദില ; Bigg Boss Malayalam Season 7

"എനിക്ക് ഇഷ്ടമല്ലാത്തതോ, ഉൾക്കൊള്ളാനാവാത്തതോ ആയ കാര്യങ്ങൾ ആണ് ചെയ്യുന്നത് എങ്കിൽ കുറച്ചൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും. പിന്നെ ഇത് കാലം മാറി. കാലഘട്ടം മാറി. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് അവര് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടെ. എന്റെ ചോരയാണ് അത്. എന്റെ കുഞ്ഞുങ്ങളാണ്, ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക?" ആദിലയോട് ഷാനവാസ് പറഞ്ഞു.

Also Read: അനീഷ് കോമണർ അല്ല; യഥാർഥ കോമണർ ആദിലയും നൂറയും: സാബുമോൻ ; Bigg Boss Malayalam Season 7

ബിഗ് ബോസ് ഹൗസിൽ ആദിലയേയും നൂറയേയും ചൂണ്ടി ഇവരെ വീട്ടിൽ കയറ്റാൻ കൊള്ളാത്തതുങ്ങളാണ് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എത്ര വിമർശനം ഉയർന്നിട്ടും ലക്ഷ്മി ആ നിലപാടിൽ ഉറച്ചു നിന്നു. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മ ആദിലയോടും നൂറയോടും വീട്ടിൽ കയറ്റിയില്ലെങ്കിൽ സീറ്റ്ഔട്ടിൽ ഇരിക്കാം എന്നാണ് പറഞ്ഞത്. ഇതിനെതിരേയും വലിയ വിമർശനമാണ് ഉയർന്നത്.

Also Read: ക്യാമറ സ്പേസ് കിട്ടുന്നില്ല; നെവിനെ വലിച്ചുമാറ്റി അനീഷ്; ജയിലിലുമായി Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: