/indian-express-malayalam/media/media_files/2025/10/20/bigg-boss-malayalam-season-7-2025-10-20-11-56-56.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയായിരുന്നു ലക്ഷ്മി. ആദിലയേയും നൂറയേയും കുറിച്ച് ലക്ഷ്മി നടത്തിയ വിവാദ പരാമർശം ബിഗ് ബോസ് വീടിനകത്തും പുറത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.
'ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളില്ല' എന്ന രീതിയിൽ ലക്ഷ്മി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ലക്ഷ്മിയുട ഈ പരാമർശത്തെ മോഹൻലാൽ അടക്കമുള്ളവർ ചോദ്യം ചെയ്തപ്പോഴും താൻ പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു ലക്ഷ്മി.
Also Read: സർജറി ചെയ്യാൻ വച്ച മൂക്കായിരുന്നു, അക്ബർ ഇടിച്ചു പഞ്ചറാക്കി; കരച്ചിലോടെ അനുമോൾ: Bigg Boss Malayalam 7
ഇപ്പോഴിതാ, ബിഗ് ബോസ് ഹൗസിൽ നിന്നും എവിക്റ്റായി പുറത്തു വരുമ്പോഴും തന്റെ നിലപാട് ആവർത്തിക്കുകയാണ് ലക്ഷ്മി. എയർപോർട്ടിൽ എത്തിയ ലക്ഷ്മിയോട് ഓൺലൈൻ മീഡിയക്കാർ 'ആദിലയേയും നൂറയേയും വീട്ടിൽ കയറ്റുമോ?' എന്ന ചോദ്യം ആവർത്തിച്ചു. 'ഇല്ല' എന്നു തന്നെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
അതുമാത്രമല്ല, ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ ലക്ഷ്മിയെ പ്രിയപ്പെട്ടവർ സ്വീകരിച്ചതും 'ഇല്ല' എന്നെഴുതിയ കേക്കുമായിട്ടാണ്.
ആദില- നൂറ വിവാദം കത്തി നിൽക്കുന്ന സമയത്ത് ലക്ഷ്മിയെ കുറിച്ച് മുൻ മത്സരാർത്ഥി ഫിറോസ് ഖാൻ പറഞ്ഞത്, 'ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിലേക്ക് വച്ച് ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല' എന്നാണ്.
Also Read: 'സാരി ഉടുത്ത് വന്നാൽ അല്ലേ സഹമത്സരാർഥികൾ സാരി അഴിച്ചു എന്ന് പറയാനാവൂ'; ഇതിലെ തെറ്റ് മനസിലാവുന്നില്ലേ? Bigg Boss Malayalam Season 7
ഫിറോസ് ഖാന്റെ വാക്കുകളിങ്ങനെ: "ഇത്തവണ ബിഗ് ബോസ് കാണുന്നുണ്ടായിരുന്നില്ല. റീൽസ് ഒക്കെ ഇടയ്ക്കു കാണും. അതെല്ലാം കണ്ടപ്പോൾ അനീഷ് കുഴപ്പമില്ലാത്തൊരു കണ്ടസ്റ്റന്റ് ആണെന്നു തോന്നിയിരുന്നു. നൂറയും കൊള്ളാമായിരുന്നു. ഷോ ഇത്തവണ മൊത്തം തൂക്കിയത് ലാലേട്ടനാണ്. പക്ഷേ അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പുലിക്കുട്ടി അവിടെ വന്നത്. ഞാൻ എൽജിബിക്യുടി കമ്മ്യൂണിറ്റിയെ കുറിച്ച് എതിരായി സംസാരിക്കുകയല്ല. ഇവിടെ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അതല്ല വിഷയം. യുകെ ലക്ഷ്മി എന്തൊരു പെണ്ണാണ്. ഒരു കാര്യം പറഞ്ഞിട്ട് അതിൽ തന്നെ ഉറച്ചു നിൽക്കുന്നു."
"ബിഗ് ബോസ് പല രീതിയിൽ അവളെ അതിൽ നിന്നും മാറ്റാൻ നോക്കിയിട്ടും അതിൽ തന്നെ നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഭയങ്കര പവർഫുൾ ലേഡിയാണ്. ചെറിയ ചങ്കൂറ്റമല്ല അത്. അത്രയേറെ ലാലേട്ടൻ ഫയർ ചെയ്തു,ഏതൊക്കെ രീതിയിൽ ഇമോഷൻ ബ്രേക്ക് ചെയ്യാൻ നോക്കിയിട്ടും ആ നിലപാടിൽ അവൾ ഉറച്ചുനിന്നു. അതുകഴിഞ്ഞ് എൽജിബിക്യുടിയെ പ്രതിനിധീകരിക്കുന്ന റിയാസിനെ ഇറക്കിവിട്ടു. ഇവളെ ടാർഗറ്റ് ചെയ്തിട്ടാണ് വിടുന്നത്. വന്ന മറ്റു രണ്ടു ഗസ്റ്റുകളും ഇവളെ തന്നെയാണ് ടാർഗറ്റ്ചെയ്തത്. ഏതൊക്കെ നിലയിൽ നോക്കിയിട്ടും ലക്ഷ്മിയെ ഒതുക്കാൻ പറ്റുന്നില്ല. ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിൽ ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല. അടിപൊളി."
Also Read: എനിക്ക് ബിഗ് ബോസ് തന്നത്; പ്രതിഫലം തുറന്ന് പറഞ്ഞ് റോബിൻ: Bigg Boss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.