/indian-express-malayalam/media/media_files/2025/10/15/bigg-boss-malayalam-season-7-anumol-2025-10-15-14-09-41.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7 Remuneration: ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾക്കിടയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത് അനുമോൾ ആണ്. അനുമോൾ പ്രതിദിനം കൈപ്പറ്റുന്ന പ്രതിഫലത്തെ കുറിച്ച് മുൻപും റിപ്പോർട്ടുകളുണ്ടായിരുന്നു. 50000ത്തിനു മുകളിലാണ് അനുമോൾക്ക് പ്രതിദിനം പ്രതിഫലമായി ബിഗ് ബോസ് നൽകുന്നത് എന്നായിരുന്നു പുറത്തുവന്ന വാർത്ത. എന്നാൽ 50000 അല്ല അതിലും കൂടുതലാണ് അനുമോളുടെ ഒരു ദിവസത്തെ പ്രതിഫലമെന്ന അമ്പരപ്പിക്കുന്ന വസ്തുതയാണ് പുറത്തുവരുന്നത്.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
നെവിനാണ് അനുമോളുടെ പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പ്രതിദിനം തനിക്ക് ബിഗ് ബോസിൽ നിന്നുള്ള പേയ്മെന്റ് എത്രയെന്ന് അനുമോൾ തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് നെവിൻ പറയുന്നത്.
Also Read: നീ പോ മോനെ ദിനേശാ; മുണ്ട് മടക്കി കുത്തി ഋഷഭ് ഷെട്ടി, കയ്യടിച്ച് ബച്ചൻ: സർവം ലാലേട്ടൻ മയം
"ജിസേലിനേക്കാളും പേയ്മെന്റ് എനിക്കാണെന്നും ഇവിടെ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും എന്നെ പുറത്താക്കില്ലെന്നും ഇവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. 65000 രൂപയാണ് ബിഗ് ബോസിൽ നിൽക്കുന്നതിന് ഒരു ദിവസം തനിക്ക് ലഭിക്കുന്നതെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്. മൈക്ക് താഴ്ത്തിയിട്ടാണ് അനുമോൾ ഇത് എന്നോട് പറഞ്ഞത്," എന്നാണ് നെവിന്റെ വെളിപ്പെടുത്തൽ.
Also Read: ചേച്ചീ, നീയാണെന്റെ കരുത്ത്; നവ്യയ്ക്ക് അനിയന്റെ ആശംസ
നെവിന്റെ വാദം ശരിയെങ്കിൽ, ഷോ പകുതിയോളം പിന്നിട്ടു കഴിഞ്ഞ ഈ സമയത്ത് പ്രതിഫലമായി അനുമോൾക്ക് ലഭിച്ച പ്രതിഫലകണക്കുകളെ കുറിച്ചാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. 72 ദിവസത്തെ പ്രതിഫലമായി ഇതിനകം തന്നെ 46 ലക്ഷത്തോളം അനുമോൾ നേടി കഴിഞ്ഞു എന്നാണ് കണക്കുകൾ.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.