/indian-express-malayalam/media/media_files/2025/10/19/bigg-boss-malayalam-season-7-anumol-2025-10-19-14-28-15.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ 77-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അനുമോൾ, അക്ബർ, ആര്യൻ, നെവിൻ, ഷാനവാസ്, നൂറ, ആദില, അനീഷ്, സാബുമാൻ, ലക്ഷ്മി എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്ന ഘട്ടത്തിൽ വീടിനകത്ത് പുതിയ ഗ്രൂപ്പുകൾ ഫോം ചെയ്തിരിക്കുകയാണ്. നെവിൻ, ആര്യൻ, അക്ബർ എന്നിവരാണ് അടുത്തിടെ വീടിനകത്ത് രൂപപ്പെട്ട പുതിയ ഗ്രൂപ്പിലെ അംഗങ്ങൾ.
Also Read: ലക്ഷ്മി പുറത്തായോ? അതോ ട്വിസ്റ്റ് ? നെഞ്ചിടിപ്പോടെ അക്ബർ ആരാധകർ ; Bigg Boss Malayalam Season 7
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്ന വഴക്കിൽ അക്ബറും നെവിനും ആര്യൻ എന്നിവർ അനുമോളുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. വീക്ക്ലി ടാസ്കിനിടെ പാവ കളക്റ്റ് ചെയ്യേണ്ട റൗണ്ടിൽ അക്ബർ മൂക്കിനിടച്ചു എന്ന് അനുമോൾ പരാതിപ്പെട്ടിരുന്നു. അതിനു മുൻപായി, അക്ബർ ബസ്സിൽ നിൽക്കുന്ന ചിലരെ പോലെ പെരുമാറുന്നു എന്ന രീതിയിൽ അനുമോൾ അക്ബറിനെതിരെ മോശം പരാമർശം ഉന്നയിക്കുകയും ചെയ്തിരുന്നു.
Also Read: ശോഭ തോറ്റിടത്ത് ആദില വിജയിച്ചു; അഖിൽ മാരാരുടെ കയ്യടി ; Bigg Boss Malayalam Season 7
അതിനു ശേഷം, വീടിനകത്ത് നടന്ന ജയിൽ നോമിനേഷനിൽ നാലുപേരും ഇക്കാര്യങ്ങൾ എടുത്തുപറയുകയും ചെയ്തിരുന്നു. ജയിൽ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് നേടി ജയിലിലേക്ക് അയക്കപ്പെട്ടത് അനീഷും അനുമോളുമാണ്.
ജയിലിൽ വച്ച് അനീഷിനോട് അനുമോൾ തനിക്ക് അക്ബറിൽ നിന്നുണ്ടായ ദേഹോപദ്രവത്തെ കുറിച്ചു സംസാരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് മൂക്കിന് മുൻപു തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അക്ബർ അത് കൂടുതൽ വഷളാക്കിയെന്നുമാണ് അനുമോൾ ആരോപിക്കുന്നത്.
Also Read: എനിക്ക് ബിഗ് ബോസ് തന്നത്; പ്രതിഫലം തുറന്ന് പറഞ്ഞ് റോബിൻ: Bigg Boss
"സർജറി ചെയ്യാൻ വേണ്ടി വച്ചമൂക്കും കൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്. ഇവിടെ വന്നപ്പോൾ ഒന്നുകൂടി ഇടിച്ച് പഞ്ചറാക്കി മുകളിലോട്ട് ആക്കി വച്ചിരിക്കുന്നു. ഞാനിത് ബിഗ് ബോസിനോട് പരാതി പറയാത്തത് ചിലപ്പോൾ അതിനു ശേഷം ഞാനിവിടെ വിട്ടു പോവേണ്ടി വരുമെന്നതുകൊണ്ടാണ്. എല്ലാവരും എന്ന പോലെ ഞാനും ഇവിടെ എന്റെ കുടുംബത്തിനു വേണ്ടിയാണ് നിൽക്കുന്നത്," അനുമോളിന്റെ വാക്കുകളിങ്ങനെ.
Also Read: ഗെയിമിൽ നിന്ന് ഇല്ലാതാക്കാനുള്ള നീക്കമെന്ന് അക്ബർ; അതല്ലേ ഗെയിം? ഇന്ന് വിചാരണ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.