/indian-express-malayalam/media/media_files/2025/10/18/bigg-boss-malayalam-season-7-nevin-and-akbar-2025-10-18-15-56-50.jpg)
Photograph: (Screengrab)
75 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 7. നൂറാം ദിവസത്തോട് അടുക്കുമ്പോൾ ഹൗസിനുള്ളിലെ പോരും മുറുകുന്നു. ടാസ്കുകളിൽ ജയിക്കാൻ ഏതറ്റം വരെയും പോവുകയാണ് മത്സരാർഥികൾ. മോഷണം, കയ്യാങ്കളി, ബിഗ് ബോസിനെ പോലും കബളിപ്പിക്കാൻ ശ്രമം എന്നിവയെല്ലാം നടക്കുന്നുണ്ട്. ഇതിൽ അക്ബറിന്റെ പാവ മോഷ്ടിച്ചത് ആര് എന്നത് പ്രേക്ഷകർക്കും മറ്റ് മത്സരാർഥികൾക്കും ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ കാണിച്ച് കൊടുക്കുാൻ പോവുകയാണ്. ഇതിന്റെ പ്രൊമോയാണ് വന്നിരിക്കുന്നത്.
പാവ ടാസ്കിൽ അക്ബർ ശേഖരിച്ച പാവകൾ മുഴുവൻ ആരോ മോഷ്ടിച്ചിരുന്നു. ആദിലയാണ് ഇതിന് പിന്നിൽ. എന്നാൽ അക്ബറിനും കൂട്ടർക്കും ഇത് അറിയില്ലായിരുന്നു. അക്ബറിന്റെ രണ്ട് പാവകൾ താൻ മോഷ്ടിച്ചതായി നെവിൻ അക്ബറിനോട് വന്ന് പറഞ്ഞിരുന്നു. ആരാണ് മറ്റ് പാവകൾ മോഷ്ടിച്ചത് എന്ന് എല്ലാവരോടും അക്ബർ ചോദിച്ചിട്ടും ആദില സത്യം പറഞ്ഞിരുന്നില്ല.
Also Read: ആദിലയോട് വെറുപ്പാണ്; പെരുമാറ്റം സഹിക്കാനാവുന്നില്ല; കളി മാറ്റി പിടിച്ച് ഷാനവാസ് ; Bigg Bossmalayalam Season 7
വീക്കെൻഡ് എപ്പിസോഡിൽ കോടതി വിചാരണയുടെ മാതൃകയിൽ ആണ് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം. അക്ബറിന് വേണ്ടി കോടിയിൽ വാദിക്കാൻ വക്കീൽ ആയി എത്തുന്നത് ലക്ഷ്മിയാണ്. നിങ്ങളെ പോലൊരു സ്ത്രീക്ക് മുൻപിൽ സത്യം വെളിപ്പടുത്തേണ്ട കാര്യം തനിക്കില്ല എന്നാണ് ലക്ഷ്മിയോട് നെവിൻ പറയുന്നത്.
Also Read: ഇവിടെ നിന്ന് ഇറങ്ങിയാലും ഒരു ലൈഫ് ഉണ്ട്; കണ്ണീരടക്കാനാവാതെ ഷാനവാസ് ; Bigg Boss Malayalam Season 7
വക്കീലിന് ഇതിലൊരു പങ്ക് ഉണ്ടോ എന്നാണ് തന്റെ സംശയം എന്ന് ആദില പറയുന്നു. അക്ബറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എന്നെ ഗെയിമിൽ നിന്ന് തന്നെ ഇല്ലാതെയാക്കാനുള്ള നീക്കം ആയാണ് തോന്നിയത് എന്ന് അക്ബർ പറഞ്ഞു.
Also Read: ഒറ്റപ്പെടൽ സ്ട്രാറ്റജിയുമായി അനുമോൾ; കിലുക്കാംപെട്ടിയെന്ന് അനീഷ് ; Bigg Boss Malayalam Season 7
പാവകൾ മോഷ്ടിക്കപ്പെട്ടത് അറിഞ്ഞതോടെ അക്ബർ കരഞ്ഞതും പ്രേക്ഷകർ കണ്ടിരുന്നു. ഇത്രയും വിശ്വാസ വഞ്ചന ആരിൽ നിന്നാണ് എന്നറിയണം എന്ന് പറഞ്ഞ് വൈകാരികമായിട്ടാണ് അക്ബർ പ്രതികരിച്ചത്. അനുമോൾ, ആദില, നൂറ എന്നിവരുടെ കൈകളിലുണ്ടായിരുന്ന പാവകളുടെ എണ്ണം കൂടിയതോടെ ഇവരെ അക്ബർ സംശയിച്ചിരുന്നു.
Also Read: ഒറ്റയടിക്ക് അ'കു'ബർ ട്രോളുകൾക്ക് പൂട്ടിട്ടു; സ്കോർ ചെയ്ത് ഷാനവാസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.