scorecardresearch

ലക്ഷ്മി പുറത്തായോ? അതോ ട്വിസ്റ്റ് ? നെഞ്ചിടിപ്പോടെ അക്ബർ ആരാധകർ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: രണ്ട് വാഹനങ്ങളിലായാണ് അക്ബറിനേയും ലക്ഷ്മിയേയും പ്രധാന വാതിലിലൂടെ കൊണ്ടുപോകുന്നത്. ഇതിൽ ഏത് ആരാണോ തിരികെ ഹൗസിലേക്ക് വരുന്നത് ആ മത്സരാർഥി സേവ് ആവും

Bigg Boss Malayalam Season 7: രണ്ട് വാഹനങ്ങളിലായാണ് അക്ബറിനേയും ലക്ഷ്മിയേയും പ്രധാന വാതിലിലൂടെ കൊണ്ടുപോകുന്നത്. ഇതിൽ ഏത് ആരാണോ തിരികെ ഹൗസിലേക്ക് വരുന്നത് ആ മത്സരാർഥി സേവ് ആവും

author-image
Television Desk
New Update
Bigg Boss Malayalam Season 7 Eviction Lakshmi Akbar

Photograph: (Screengrab)

Bigg Boss malayalam Season 7: മൂന്ന് ആഴ്ച കൂടിയാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ വിജയിയെ കണ്ടെത്താൻ ഇനിയുള്ളത്. ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ ലക്ഷ്മിയാണോ അക്ബർ ആണോ എവിക്ട് ആയി മോഹൻലാലിന്റെ അടുത്തേക്ക് എത്തുക? എവിക്ഷൻ സസ്പെൻസ് നിറച്ച് ലക്ഷ്മിയേയും അക്ബറിനേയും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകുന്ന പ്രൊമോ വീഡിയോ വന്നിരുന്നു. 

Advertisment

രണ്ട് വാഹനങ്ങളിലായാണ് അക്ബറിനേയും ലക്ഷ്മിയേയും കണ്ണ് കെട്ടിപ്രധാന വാതിലിലൂടെ കൊണ്ടുപോകുന്നത്. ഇതിൽ ആരാണോ തിരികെ ഹൗസിലേക്ക് വരുന്നത് ആ മത്സരാർഥി സേവ് ആവും. ലക്ഷ്മി എവിക്ട് ആയി എന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഞായറാഴ്ചത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം മാത്രമാവും ഇക്കാര്യത്തിൽ സ്ഥിരീകരണം വരിക. 

Also Read: ശോഭ തോറ്റിടത്ത് ആദില വിജയിച്ചു; അഖിൽ മാരാരുടെ കയ്യടി ; Bigg Boss Malayalam Season 7

ലക്ഷ്മിയും അക്ബറും പുറത്തായി എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എങ്കിലും ഇതിനുള്ള സാധ്യത വിരളമാണ്. ആറ് പേരായിരുന്നു ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിൽ ആരെയും സേവാക്കിയിരുന്നില്ല. പുറത്തുവന്ന പ്രൊമോയിൽ നിന്ന് മനസിലാവുന്നത് ആറിൽ നാല് പേർ സേവ് ആയി എന്നാണ്.

Advertisment

Also Read: ഇവിടെ നിന്ന് ഇറങ്ങിയാലും ഒരു ലൈഫ് ഉണ്ട്; കണ്ണീരടക്കാനാവാതെ ഷാനവാസ് ; Bigg Boss Malayalam Season 7

ഷാനവാസ്, നൂറ, ആര്യൻ, നെവിൻ എന്നിവർ സേവ് ആയിട്ടുണ്ടാവണം. കാറിൽ കയറി പ്രധാന വാതിലിലൂടെ കടന്ന് പോകുന്ന രണ്ട് പേരിൽ ഒരാൾ മാത്രമേ തിരികെ വരികയുള്ളു എന്ന് ബിഗ് ബോസ് പറയുന്നു. വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് ഹൗസിൽ എത്തിയ ലക്ഷ്മിക്ക് പ്രേക്ഷകരുടെ വോട്ട് പിടിക്കാൻ​ സാധിച്ചിരുന്നു.

Also Read: ആദിലയോട് വെറുപ്പാണ്; പെരുമാറ്റം സഹിക്കാനാവുന്നില്ല; കളി മാറ്റി പിടിച്ച് ഷാനവാസ് ; Bigg Boss Malayalam Season 7

അക്ബർ ഗ്രൂപ്പായി കളിക്കാതെ ആദ്യം മുതൽ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ ഇതിൽ കൂടുതൽ വോട്ടുകൾ നേടിയെടുക്കാൻ ഒരുപക്ഷെ സാധിക്കുമായിരുന്നു. പ്രേക്ഷക പിന്തുണയുടെ ബലത്തിൽ അക്ബറിനെ വെട്ടിച്ച് ലക്ഷ്മിക്ക് ഹൗസിലേക്ക് തിരികെ വരാനാവുമോ? അക്ബർ എവിക്ട് ആയാൽ ബിഗ് ബോസ് ഹൗസ് നിശബ്ദമാകും എന്നാണ് സമൂഹമാധ്യങ്ങളിലെ ആരാധകരുടെ പ്രതികരണം.

Also Read: ഒറ്റയടിക്ക് അ'കു'ബർ ട്രോളുകൾക്ക് പൂട്ടിട്ടു; സ്കോർ ചെയ്ത് ഷാനവാസ് ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: