scorecardresearch

ശോഭ തോറ്റിടത്ത് ആദില വിജയിച്ചു; അഖിൽ മാരാരുടെ കയ്യടി ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അന്ന് ശോഭ പൊട്ടിത്തെറിച്ച് പ്രതികരിച്ചില്ലായിരുന്നു എങ്കിൽ ഫൈനൽ വരെ ശോഭയ്ക്ക് വരാൻ സാധിക്കുമായിരുന്നു എന്ന് അഖിൽ മാരാർ പറഞ്ഞു.

Bigg Boss Malayalam Season 7: അന്ന് ശോഭ പൊട്ടിത്തെറിച്ച് പ്രതികരിച്ചില്ലായിരുന്നു എങ്കിൽ ഫൈനൽ വരെ ശോഭയ്ക്ക് വരാൻ സാധിക്കുമായിരുന്നു എന്ന് അഖിൽ മാരാർ പറഞ്ഞു.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Akhil Marar Adhila Shoba

Photograph: (Screengrab)

Bigg Boss malayalam Season 7:ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന എവിക്ഷൻ പ്രാങ്ക് പ്രേക്ഷകരെയെല്ലാം കൗതുകത്തിലാക്കിയിരുന്നു. ഒരു സീക്രറ്റ് ടാസ്ക് കുളമാക്കിയതിന് പകരമായി ഷാനവാസിന് ബിഗ് ബോസ് കൊടുത്ത മറ്റൊരു സീക്രറ്റ് ടാസ്കായിരുന്നു ഇത്. പ്രാങ്കിനോട് ആദില സ്വീകരിച്ച വിധം ചൂണ്ടി അഭിനന്ദിക്കുകയാണ് സീസൺ 5 വിന്നറായ അഖിൽ മാരാർ. ശോഭയോടാണ് ആദിലയെ അഖിൽ മാരാർ താരതമ്യപ്പെടുത്തുന്നത്. 

Advertisment

ബിഗ് ബോസ് സീസൺ 5ൽ ഇതുപോലെ എവിക്ഷൻ പ്രാങ്ക് നടന്നപ്പോൾ അഖിൽ മാരാർ ശോഭയെയാണ് പുറത്താക്കാൻ​ തിരഞ്ഞെടുത്തത്. അന്ന് ശോഭ പൊട്ടിത്തെറിച്ച് പ്രതികരിച്ചില്ലായിരുന്നു എങ്കിൽ ഫൈനലിലേക്ക് നന്നായി മുന്നേറാൻ സാധിക്കുമായിരുന്നു എന്ന് അഖിൽ മാരാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് അഖിൽ മാരാരുടെ വാക്കുകൾ.

Also Read: ഇവിടെ നിന്ന് ഇറങ്ങിയാലും ഒരു ലൈഫ് ഉണ്ട്; കണ്ണീരടക്കാനാവാതെ ഷാനവാസ് ; Bigg Boss Malayalam Season 7

ആ ടാസ്ക് വന്ന സമയത്ത് അത് ഉൾക്കൊള്ളാനാവാതെ ശോഭ പൊട്ടിത്തെറിക്കുന്നതിന് പകരം അത് ഉൾക്കൊള്ളുകയും ഇവിടെ നിന്ന് പുറത്താക്കിയത് ബിഗ് ബോസ് ആണെന്നും അത് പ്രേക്ഷകരോട് പറഞ്ഞുകൊണ്ട് എല്ലാ മത്സരാർഥികളേയും ഹഗ് ചെയ്ത് ആദില ചെയ്തത് പോലെ ഇറങ്ങുകയായിരുന്നു വേണ്ടിയിരുന്നത് എന്നും അഖിൽ മാരാർ പറഞ്ഞു. ശോഭ അവിടെ മോശമായി കളിച്ചു എന്നല്ല താൻ പറയുന്നത് എന്നും അഖിൽ മാരാർ പറഞ്ഞു.

Advertisment

Also Read: ആദിലയോട് വെറുപ്പാണ്; പെരുമാറ്റം സഹിക്കാനാവുന്നില്ല; കളി മാറ്റി പിടിച്ച് ഷാനവാസ് ; Bigg Boss Malayalam Season 7

"ശോഭയും അവിടെ എവിക്ഷൻ പ്രാങ്കിൽ നല്ല കണ്ടന്റ് ആണ് നൽകിയത്. പക്ഷേ അത് ശോഭയ്ക്ക് നെഗറ്റീവ് ആവുന്ന വിധത്തിലായിരുന്നു. ഇവിടെ ആദില ഷാനവാസിനേയോ തന്നെ നോമിനേറ്റ് ചെയ്ത മറ്റുള്ളവരെയോ മോശമായി പറയാതെ എല്ലാവരോടും സൗഹൃദത്തിലാണ് ഹൗസിന് പുറത്തേക്ക് വന്നത്. അതല്ലാതെ ഹൗസിനുള്ളിലെ മറ്റുള്ളവരെ പ്രാകിയാണ് പുറത്തേക്ക് വന്നിരുന്നത് എങ്കിൽ ആദിലയ്ക്കും അത് നെഗറ്റീവായി മാറുമായിരുന്നു."

Also Read: ഗെയിമിൽ നിന്ന് ഇല്ലാതാക്കാനുള്ള നീക്കമെന്ന് അക്ബർ; അതല്ലേ ഗെയിം? ഇന്ന് വിചാരണ ; Bigg Boss Malayalam Season 7

ആദില വളരെ മനോഹരമായാണ് ഈ സാഹചര്യം കൈകാര്യം ചെയ്തത്. ഇങ്ങനെ ബുദ്ധിപരമായിട്ടാണ് ബിഗ് ബോസിലെ ഓരോ ടാസ്കും ചെയ്യേണ്ടത്. ബിഗ് ബോസ് ഒരു ടാസ്ക് തരുമ്പോൾ അവർ എന്തിനാണ് ഈ ടാസ്ക് തരുന്നത് എന്ന് ചിന്തിക്കണം. ഞാൻ പെർഫോം ചെയ്യുമ്പോൾ പ്രേക്ഷകർ ഇതിനെ എങ്ങനെ ഉൾക്കൊള്ളുമെന്നും ചിന്തിക്കണം, ബിഗ് ബോസ് പ്ലാൻ ആദില അതിമനോഹരമായി പൊളിച്ചു എന്ന് പറഞ്ഞുകൊണ്ട് അഖിൽ മാരാർ പറഞ്ഞു.

Also Read: ഒറ്റയടിക്ക് അ'കു'ബർ ട്രോളുകൾക്ക് പൂട്ടിട്ടു; സ്കോർ ചെയ്ത് ഷാനവാസ് ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: