/indian-express-malayalam/media/media_files/2025/10/23/shanavas-bigg-boss-malayalam-season-7-2025-10-23-14-58-45.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോട് അടുത്തിരിക്കുകയാണ്. ഫിനാലെയ്ക്ക് ഇനി വെറും 19 ദിവസങ്ങൾ മാത്രം ശേഷിക്കെ, മത്സരാർത്ഥിയായ ഷാനവാസിന്റെ ആരോഗ്യനിലയെ ചൊല്ലിയുള്ള ആശങ്കയിലാണ് ആരാധകർ.
Also Read: ശ്വാസം കിട്ടാതെ ഷാനവാസ്; ഡ്രാമ എന്ന് ക്യാപ്റ്റന്മാർ; അനീഷിനും വയ്യാതായി; എന്താണ് ഹൗസിൽ സംഭവിക്കുന്നത്? Bigg Boss Malayalam Season 7
ബിഗ് ബോസ് വീട്ടിൽ വാശിയേറിയ 'ടിക്കറ്റ് റ്റു ഫിനാലെ' ടാസ്ക് നടക്കുന്നതിനിടെയാണ് ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. അടുക്കളയിൽ നടന്ന ഒരു തർക്കത്തിനിടെ ഷാനവാസും നെവിനും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെയായിരുന്നു സംഭവം. എന്നാൽ ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പോലും അക്ബർ, നെവിൻ, ആര്യൻ എന്നിവർ നാടകമായും ഓവർ ആക്ടിങ്ങായും ചിത്രീകരിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കി.
Also Read: തർക്കത്തിനിടയിൽ കുഴഞ്ഞുവീണ് ഷാനവാസ്; ആശുപത്രിയിലേക്ക് മാറ്റി; Bigg Boss Malayalam Season 7
നെഞ്ചുവേദനയെ തുടർന്ന് ഷാനവാസിനെ ഉടൻ കൺഫെഷൻ റൂമിലേക്ക് മാറ്റുകയും വൈദ്യസഹായം നൽകുകയും ചെയ്തു. "ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് ഇനി ഹൗസിലേക്ക് വന്നേക്കില്ല," എന്ന് ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളെ അറിയിച്ചു.
മുൻ സീസണുകളിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പല മത്സരാർത്ഥികൾക്കും ഷോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഈ സീസണിൽ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, ഷാനവാസിന് പൂർണ ആരോഗ്യത്തോടെ തിരികെ വീട്ടിലെത്താൻ സാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
Also Read: വീണ്ടും ഫയറായി നൂറ; അക്ബറിനെ തേച്ചൊട്ടിച്ചു; സ്കൂട്ടായി നെവിൻ; Bigg Boss Malayalam Season 7
ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായിട്ടാണ് ഷാനവാസിനെ പ്രേക്ഷകർ കാണുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു മത്സരാർത്ഥിക്ക് ഷോയിൽ തുടരാനാവാതെ വരുന്നത് ദുഃഖകരമായ സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഷാനവാസിന്റെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us