scorecardresearch

തർക്കത്തിനിടയിൽ കുഴഞ്ഞുവീണ് ഷാനവാസ്; ആശുപത്രിയിലേക്ക് മാറ്റി; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: നെവിന് ശക്തമായ താക്കീത് ആണ് ബിഗ് ബോസ് നൽകിയത്. ഇനി ഒരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ നെവിനെ ഹൗസിൽ നിന്ന് പുറത്താക്കും എന്നും ബിഗ് ബോസ് വ്യക്തമാക്കി.

Bigg Boss Malayalam Season 7: നെവിന് ശക്തമായ താക്കീത് ആണ് ബിഗ് ബോസ് നൽകിയത്. ഇനി ഒരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ നെവിനെ ഹൗസിൽ നിന്ന് പുറത്താക്കും എന്നും ബിഗ് ബോസ് വ്യക്തമാക്കി.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Shanavas Health Issue

Screengrab

Bigg Boss malayalam Season 7:ബിഗ് ബോസ് ഹൗസിലെ തർക്കം അതിരുവിട്ടതോടെ നെഞ്ചുവേദനയെ തുടർന്ന് ഷാനവാസ് കുഴഞ്ഞുവീണു. കിച്ചണിലെ തർക്കത്തിൽ ഷാനവാസും നെവിനും നേർക്കുനേർ വന്നപ്പോഴാണ് സംഭവം. ഷാനവാസും നെവിനും പാൽ ബോക്സ് പിടിച്ച് വലിച്ച സംഭവത്തിന് പിന്നാലെയാണ് തലകറക്കം വന്ന ഷാനവാസ് മറ്റ് മത്സരാർഥികളുടെ സഹായം തേടിയത്. എന്നാൽ ഈ സമയം ഇത് ഷാനവാസിന്റെ ഡ്രാമയും ഓവർ ആക്ടിങ്ങും ആണ് എന്നാണ് അക്ബറും നെവിനും ആര്യനുമെല്ലാം പറഞ്ഞത്. 

Advertisment

നെഞ്ചുവേദനയെ തുടർന്ന് ഷാനവാസിനെ കൺഫെഷൻ റൂമിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ലഭ്യമാക്കി. ഷാനവാസിനെ കൺഫെഷൻ റൂമിലേക്ക് പിടിച്ച് കൊണ്ടുപോകുന്ന സമയവും മൂന്ന് ക്യാപ്റ്റന്മാരും മറ്റ് മത്സരാർഥികളും തമ്മിൽ വലിയ വാക്കു തർക്കമാണ് ഉണ്ടായത്. ഷാനവാസിനെ കൺഫെഷൻ റൂമിലാക്കിയതിന് പിന്നാലെ മറ്റ് മത്സരാർഥികളെ ബിഗ് ബോസ് ലിവിങ് റൂമിൽ വിളിച്ചിരുത്തി. 

Also Read: ബിഗ് ബോസ് എന്നെ മകനെ കാണിച്ചിരുന്നു; ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; Bigg Boss Malayalam Season 7

നെവിന് ശക്തമായ താക്കീത് ആണ് ബിഗ് ബോസ് നൽകിയത്. ഇനി ഒരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ നെവിനെ ഹൗസിൽ നിന്ന് പുറത്താക്കും എന്ന് ബിഗ് ബോസ് വ്യക്തമാക്കി. നെവിനെ എഴുന്നേൽപ്പിച്ച് നിർത്തി ബിഗ് ബോസ് പറഞ്ഞത് ഇങ്ങനെ,"നിയമലംഘനങ്ങൾ ഇവിടെ വെച്ച് പുറപ്പിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ പ്രവർത്തിക്കാനാവില്ല. ഇത് നെവിന് അവസാന വാണിങ് ആണ്. ഇനി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം നെവിനിൽ നിന്ന് ഉണ്ടായാൽ നെവിനെ ഇവിടെ നിന്ന് പുറത്താക്കും. നെവിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്, സ്വയം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും പുറത്താക്കുന്നതും വ്യത്യസ്തമാണ്."

Advertisment

Also Read: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; ഈ ആഴ്ച മൂന്ന് ക്യാപ്റ്റന്മാർ; ഏഴിന്റെ പണിയോ? Bigg Boss Malayalam Season 7

ഒരു രീതിയിലുമുള്ള ശാരിരിക ആക്രമണവും ഇവിടെ വെച്ചുപൊറുപ്പിക്കില്ല. അത്തരത്തിൽ മുൻപോട്ട് പോകുന്ന ഒരു വ്യക്തിയും ഫിനാലെ കാണില്ല എന്നും ബിഗ് ബോസ് പറഞ്ഞു. കിച്ചണിൽ പാത്രം കഴുകിയതുമായി ബന്ധപ്പെട്ട് വന്ന തർക്കമാണ് ഒടുവിൽ കൈവിട്ട കളികളിൽ കലാശിച്ചത്. 

Also Read:ആദിലയുടെ ബുദ്ധി സമ്മതിക്കണം; അതോടെ ഷാനവാസും സേഫ്; പരക്കം പാഞ്ഞ് ആര്യനും അക്ബറും; Bigg Boss Malayalam Season 7

കഴിഞ്ഞ ദിവസം അനുമോഴുടെ ബെഡ്ഡിൽ നെവിൻ പാത്രത്തിൽ വെള്ളം എടുത്തുകൊണ്ട് വന്ന് ഒഴിച്ചതും വലിയ പ്രശ്നമായിരുന്നു.  രാത്രി ഡ്യൂട്ടി ചെയ്താൽ മാത്രം ഭക്ഷണം നൽകുകയുള്ളു എന്ന് നൂറയ്ക്ക് നേരെ അക്ബർ പറഞ്ഞതും ഹൗസിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു.  

Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: