/indian-express-malayalam/media/media_files/2025/10/23/renu-sudhi-2025-10-23-10-52-04.jpg)
കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന രേണു, മികച്ച പിന്തുണയുണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നു. ഷോയിൽ നിന്ന് ലഭിച്ച പ്രശസ്തി സമർത്ഥമായി രേണു ഉപയോഗപ്പെടുത്തുന്നു.
Also Read:മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. അടുത്തിടെ 15 ദിവസത്തോളം ദുബായിൽ ഉദ്ഘാടന-പ്രമോഷൻ പരിപാടികളുമായി രേണു തിരക്കിലായിരുന്നു.
Also Read: Sea Of Love OTT: സീ ഓഫ് ലവ് ഒടിടിയിൽ; ചിത്രം എവിടെ കാണാം?
ഇപ്പോഴിതാ, ഒരു ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി രേണു ബഹ്‌റൈനിലേക്ക് യാത്ര തിരിക്കുകയാണ്. എയർപോർട്ടിലേക്ക് പോകും മുൻപ് സുധിയുടെ ചിത്രത്തിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
View this post on InstagramA post shared by Cineone malayalam (@cineonemalayalam)
നെഗറ്റീവ് അഭിപ്രായങ്ങളെ പോലും പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുകയാണ് രേണു.
Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us