/indian-express-malayalam/media/media_files/2025/10/20/ahaana-krishna-instagram-subcribtion-fi-2025-10-20-11-03-56.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്.
Also Read: New OTT Release: പുതിയ 25 മലയാള സിനിമകൾ ഒടിടിയിൽ; ദീപാവലി ആഘോഷമാക്കൂ
സിനിമകൾ കുറവാണെങ്കിലും വ്ളോഗർ, കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ എന്നീ രീതികളിലെല്ലാം സജീവമാണ് അഹാന. നടിയുടെ പ്രധാന വരുമാന സ്രോതസ്സും സോഷ്യൽ മീഡിയ തന്നെയാണ്. 2023-2024 സാമ്പത്തിക വർഷത്തിൽ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
എന്തായാലും, ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌ക്ലൂസീവ് കണ്ടന്റുകൾക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് അഹാന. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 260രൂപയാണ് ഈടാക്കുന്നത്. ഇതുവരെ 190 പേരാണ് അഹാനയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്.
31 ലക്ഷം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. സബ്സ്‌ക്രിപ്ഷൻ മോഡിലേക്ക് വരുന്നതോടെ നടിയുടെ എക്സ്‌ക്ലൂസീവ് കണ്ടന്റുകൾ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമാവും കാണാനാവുക. അഹാന മാത്രമല്ല, സോഷ്യൽ മീഡിയയിൽ സജീവമായ പല ഇൻഫ്ളുവൻസേഴ്സും ഇൻസ്റ്റഗ്രാമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ മോഡിലേക്ക് മാറിയിട്ടുണ്ട്.
Also Read: ആദ്യ കണ്മണിയെ വരവേറ്റ് പരിനീതി ചോപ്രയും രാഘവ് ഛന്ദയും
അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ചേർന്ന് അടുത്തിടെ ഒരു ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡും അഹാന ആരംഭിച്ചിരുന്നു.
അടുത്തിടെ തന്റെ 30-ാം ജന്മദിനത്തിന് ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 അഹാന സ്വന്തമാക്കുകയും ചെയ്തിരുന്നു.
Also Read: എനിക്ക് ബിഗ് ബോസ് തന്നത്; പ്രതിഫലം തുറന്ന് പറഞ്ഞ് റോബിൻ: Bigg Boss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.