/indian-express-malayalam/media/media_files/2025/10/19/new-malayalam-ott-release-25-movies-2025-10-19-15-45-16.jpg)
/indian-express-malayalam/media/media_files/2025/09/12/mirage-trailer-jeethu-joseph-asif-ali-aparna-balamurali-2025-09-12-18-17-07.jpg)
Mirage OTT: മിറാഷ്
ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിലെത്തി. ഹക്കിം ഷാജഹാന്, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/10/17/thayyal-machine-ott-2025-10-17-21-13-29.jpg)
Thayyal Machine OTT: തയ്യൽ മെഷീൻ
ഗായത്രി സുരേഷ് നായികയായ ഹൊറർ ചിത്രം‘തയ്യൽ മെഷീൻ’ ഒടിടിയിൽ എത്തി. ഗായത്രി സുരേഷിനു പുറമേ കിച്ചു ടെല്ലസ്, ശ്രുതി ജയൻ, പ്രേം നായർ, ജ്വൽ മനീഷ്, പളുങ്ക് എന്നിവരും സുപ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ 'Tentkotta'യിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/03/abhyanthara-kuttavali-ott-2025-10-03-18-03-09.jpg)
Aabhyanthara Kuttavaali OTT: ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാർ നിർമ്മിച്ച ആഭ്യന്തര കുറ്റവാളി സീ5ൽ കാണാം. തുളസി, ശ്രേയ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകന്, സിദ്ധാര്‍ഥ് ഭരതന്, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ആനന്ദ് മന്മഥന്, പ്രേം നാഥ്, നീരജ രാജേന്ദ്രന്, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2025/10/16/station-5-ott-1-2025-10-16-19-21-58.jpg)
Station 5 OTT: സ്റ്റേഷന് 5
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായ 'സ്റ്റേഷന് 5' മനോരമ മാക്സിൽ കാണാം. ഇന്ദ്രൻസിന്റെ വില്ലനായി എത്തുന്നത് നടൻ കൃഷ്ണൻകുട്ടി നായരുടെ മകനായ ശിവകുമാർ ആണ്. 'തൊട്ടപ്പന്' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/10/16/valsala-club-ott-2025-10-16-19-02-22.jpg)
Valsala Club OTT: വത്സല ക്ലബ്
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്ത കോമഡി ചിത്രം 'വത്സല ക്ലബ്ബ്' മനോരമ മാക്സിൽ കാണാം. രൂപേഷ് പീതാംബരൻ, വിനീത് തട്ടിൽ, കാർത്തിക് ശങ്കർ, 'ആക്ഷൻ ഹീറോ ബിജു' ഫെയിം അരിസ്റ്റോ സുരേഷ്, മല്ലിക സുകുമാരൻ, അഖിൽ കവലയൂർ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, വിശാഖ്, ഗൗരി, പ്രിയ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/09/29/sahasam-ott-release-date-platform-2025-09-29-19-08-22.jpg)
Sahasam OTT: സാഹസം
21 ഗ്രാം എന്ന സിനിമയ്ക്കു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം സൺനെക്സ്റ്റിൽ കാണാം. അജു വർഗീസ്, നരേൻ, ബാബു ആന്റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/10/11/kolambi-movie-ott-2025-10-11-15-55-09.jpg)
Kolambi OTT: കോളാമ്പി
നിത്യാ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സിജോയ് വർഗീസ്, രോഹിണി സിദ്ധാർഥ് മേനോൻ, ബൈജു സന്തോഷ് മഞ്ജു പിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി സൈന പ്ലേയിൽ കാണാം.
/indian-express-malayalam/media/media_files/2025/09/21/oru-ronaldo-chithram-ott-2025-09-21-19-28-57.jpg)
Oru Ronaldo Chithram OTT: ഒരു റൊണാൾഡോ ചിത്രം
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഒരു റൊണാൾഡോ ചിത്രം' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/10/11/a-pan-indian-story-ott-2025-10-11-12-26-49.jpg)
A Pan Indian Story OTT: എ പാൻ ഇന്ത്യൻ സ്റ്റോറി
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി ഒടിടിയിലെത്തി. ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് എ പാൻ ഇന്ത്യൻ സ്റ്റോറിയിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/03/aalorukkam-ott-2025-10-03-16-13-29.jpg)
Aalorukkam OTT: ആളൊരുക്കം
ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' ഒടിടിയിലെത്തി. സാമൂഹ്യ പ്രസക്തിക്കുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഓട്ടന്തുള്ളല് കലാകാരനായ പപ്പു പിഷാരടിയുടെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/30/thaal-ott-release-date-platform-2025-09-30-14-43-39.jpg)
Thaal OTT: താൾ
നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായ 'താൾ' എന്ന ചിത്രം മനോരമ മാക്സിൽ കാണാം. ആൻസൺ പോളിനൊപ്പം രാഹുൽ മാധവ്, ആരാധ്യ ആൻ., രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/09/24/pulli-ott-release-2025-09-24-14-06-57.jpg)
Pulli OTT: പുള്ളി
ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത പുള്ളി ഒടിടിയിൽ എത്തി. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/01/mehfil-2025-10-01-18-06-32.jpg)
Mehfil OTT: മെഹ്ഫിൽ
മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മെഹ്ഫിൽ' മനോരമ മാക്സിൽ കാണാം. മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാൽ, മനോജ് ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2025/09/26/apoorva-puthranmaar-2025-09-26-21-18-35.jpg)
Apoorva Puthranmaar OTT: അപൂർവ്വ പുത്രന്മാർ
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് സംവിധാനം ചെയ്ത 'അപൂർവ്വ പുത്രന്മാർ' ആമസോൺ പ്രൈം വീഡിയോയിൽ കാണാം. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെകൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
/indian-express-malayalam/media/media_files/2025/10/04/thambachi-ott-release-2025-10-04-17-59-03.jpg)
Thambachi OTT: തമ്പാച്ചി
രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'തമ്പാച്ചി' മനോരമ മാക്സിൽ കാണാം. സുധീർ കരമന, ചെമ്പിൽ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/09/21/checkmate-ott-2025-09-21-20-43-24.jpg)
Checkmate OTT: ചെക്ക്മേറ്റ്
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്മേറ്റ്’ സി5ൽ കാണാം. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2025/08/26/maine-pyar-kiya-release-2025-08-26-14-35-28.jpg)
Maine Pyar Kiya OTT: മേനേ പ്യാർ കിയ
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'മേനേ പ്യാര് കിയ' മനോരമ മാക്സിൽ കാണാം. അസ്കര്‍ അലി, മിദൂട്ടി, അര്ജുന്, ജഗദീഷ് ജനാര്ദ്ദനന്, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സ്ലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജീവിന് റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/10/03/oru-vadakkan-pranaya-parvam-ott-2025-10-03-12-44-46.jpg)
Oru Vadakkan Pranaya Parvam OTT: ഒരു വടക്കൻ പ്രണയപർവ്വം
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്ത 'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' മനോരമ മാക്സിൽ കാണാം. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന് മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്സണ് ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍, അനുപമ വി.പി. എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/09/22/sarkeet-2025-09-22-17-16-13.jpg)
Sarkeet OTT: സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സർക്കീട്ട് മനോരമ മാക്സിൽ കാണാം. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
/indian-express-malayalam/media/media_files/2025/10/08/once-upon-a-time-there-was-a-kallan-ott-2025-10-08-18-10-27.jpg)
Once Upon A Time There Was A Kallan OTT: കള്ളൻ
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' മനോരമ മാക്സിൽ കാണാം. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/10/03/kalaratri-ott-2025-10-03-16-13-29.jpg)
Kalaratri OTT: കാളരാത്രി
ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം 'കാളരാത്രി' മനോരമ മാക്സിൽ കാണാം. പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരോടൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, മരിയ സുമ, ജോളി അൻ്റണി, എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നു.
/indian-express-malayalam/media/media_files/2025/09/18/sumathi-valavu-ott-2025-09-18-15-55-00.jpg)
Sumathi Valavu OTT: സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ 'സുമതി വളവ്' സീ5(Zee5)ൽ കാണാം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/09/25/hridayapoorvam-ott-2025-09-25-20-37-24.jpg)
Hridayapoorvam OTT: ഹൃദയപൂർവ്വം
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ഒടിടിയിൽ എത്തി. ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/18/id-the-fake-now-streaming-on-ott-2025-09-18-19-03-10.jpg)
ID: The Fake OTT: ഐഡി
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഐഡി'. 'ദി ഫേക്ക്' സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/09/13/two-men-ott-2025-09-13-14-40-13.jpg)
TWO MEN OTT: റ്റൂ മെന്‍
നടന് ഇര്‍ഷാദ് അലി, സംവിധായകന് എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത 'റ്റൂ മെന്‍' മനോരമ മാക്സിൽ കാണാം. തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിച്ച ചിത്രമാണ് റ്റൂ മെന്‍. രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന് രമേശ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.