scorecardresearch

ആദ്യ കണ്മണിയെ വരവേറ്റ് പരിനീതി ചോപ്രയും രാഘവ് ഛന്ദയും

സോഷ്യൽ മീഡിയയിലൂടെയാണ് ആൺ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത ദമ്പതികൾ ആരാധകരുമായി പങ്കുവച്ചത്

സോഷ്യൽ മീഡിയയിലൂടെയാണ് ആൺ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത ദമ്പതികൾ ആരാധകരുമായി പങ്കുവച്ചത്

author-image
Entertainment Desk
New Update
parineeti chopra raghav chadha

ആദ്യ കണ്മണിയെ വരവേറ്റ് ബോളിവുഡ് താരം പരിനീതി ചോപ്രയും  ഭർത്താവ് രാഘവ് ഛന്ദ എംപിയും. സോഷ്യൽ മീഡിയയിലൂടെയാണ് ആൺ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത ദമ്പതികൾ ആരാധകരുമായി പങ്കുവച്ചത്. 

Advertisment

'അവൻ ഒടുവിൽ എത്തി. മുമ്പത്തെ ജീവിതം അക്ഷരാർത്ഥത്തിൽ തങ്ങൾക്ക് ഇനി ഓർക്കാൻ പോലും കഴിയില്ല. ഹൃദയവും കൈകളും നിറഞ്ഞിരിക്കുന്നു' എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പരിനീതിയും രാഘവും കുറിച്ചത്. ചലച്ചിത്ര താരങ്ങളും ആരാധകരും അടക്കം നിരവധി ആളുകൾ ആശംസയറിയിച്ച് പോസ്റ്റിൽ കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

Also Read: ബോക്സ് ഓഫീസിൽ താണ്ഡവമാടി 'കാന്താര'യുടെ കുതിപ്പ്; ആ സുവർണ നേട്ടവും സ്വന്തം

ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭർത്താവ്. 2023 സെപ്റ്റംബറിലായിരുന്നു പരിനീതി- രാഘവ് ഛദ്ദ വിവാഹം. ഉദയ്പൂരിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സിനിമാ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള  നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Advertisment

Also Read: സായിച്ചൻ, ഒരു പൂർത്തിയാകാത്ത ചിത്രം; അച്ഛനൊപ്പമുള്ള ചിത്രവുമായി വൈഷ്ണവി

അതേസമയം, ദിൽജിത്ത് ദോശനൊപ്പമുള്ള 'ചംകീല' (2024) ആയിരുന്നു പരിനീതിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 2011 ൽ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. 

Read More: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി

Baby Parineeti Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: