/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-fi-2025-10-19-14-02-35.jpg)
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-6-2025-10-19-14-03-04.jpg)
സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി. നടൻ സായ് കുമാറിന്റെ ഏക മകളാണ് വൈഷ്ണവി. സായ് കുമാറിന്റെ ആദ്യ വിവാഹത്തിലുള്ള മകൾ.
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-1-2025-10-19-14-04-00.jpg)
അച്ഛനൊപ്പമുള്ള എ ഐ ഇമേജ് പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി. സായ് കുമാർ വൈഷ്ണവിയുടെ തോളിൽ കൈവച്ചിരിക്കുന്ന ചിത്രമാണിത്. 'സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-2025-10-19-14-04-00.jpg)
1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായി കുമാര്‍ വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി സായി കുമാര്‍. 2008-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
/indian-express-malayalam/media/media_files/2025/10/19/bindu-panicker-sai-kumar-kalyani-2025-10-19-14-06-59.jpg)
പിന്നീട് സായി കുമാര്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോള്‍ ബിന്ദുവിനും മകള്‍ കല്യാണിയ്ക്കുമൊപ്പമാണ് സായി കുമാര്‍.
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-3-2025-10-19-14-04-00.jpg)
വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്. അച്ഛന്റെ മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടര്ന്ന് അഭിനയരംഗത്തെത്തിയ വൈഷ്ണവിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-5-2025-10-19-14-04-00.jpg)
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി സായി കുമാര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധ നേടിയത്. സീരിയലില്‍ കനകദുര്‍ഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി എത്തിയത്.
/indian-express-malayalam/media/media_files/2025/10/19/vaishnavi-saikumar-4-2025-10-19-14-04-00.jpg)
ഇപ്പോൾ മഴ തോരും മുൻപെ എന്ന സീരിയലിൽ വൈജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് വൈഷ്ണവി. മികച്ച പ്രകടനമാണ് വൈഷ്ണവി കാഴ്ച വയ്ക്കുന്നത്. അഭിനയത്തിൽ അച്ഛന്റെ പാരമ്പര്യം അതുപോലെ ലഭിച്ച നടി എന്നാണ് ആരാധകർ വൈഷ്ണവിയെ വിശേഷിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.