scorecardresearch

ബോക്സ് ഓഫീസിൽ താണ്ഡവമാടി 'കാന്താര'യുടെ കുതിപ്പ്; ആ സുവർണ നേട്ടവും സ്വന്തം

Kantara Chapter 1 box office collection: തുടർച്ചയായ മൂന്നു ദിവസം കളക്ഷനിൽ ഇടിവുണ്ടായെങ്കിലും ദീപാവലി വാരാന്ത്യം ചിത്രത്തിന് നേട്ടമായി

Kantara Chapter 1 box office collection: തുടർച്ചയായ മൂന്നു ദിവസം കളക്ഷനിൽ ഇടിവുണ്ടായെങ്കിലും ദീപാവലി വാരാന്ത്യം ചിത്രത്തിന് നേട്ടമായി

author-image
Entertainment Desk
New Update
Kantara Chapter 1 box office collection

Kantara Chapter 1 box office collection Day 17

Kantara Chapter 1 Box Office Collection: ബോക്സ് ഓഫീസിൽ കത്തിക്കയറുകയാണ് 'കാന്താര ചാപ്റ്റർ 1'. പ്രദർശനത്തിനെത്തി രണ്ടാഴ്ചയിലധികം പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്നു മാത്രം 500 കോടി കളക്ഷൺ നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഈ സുവർണനേട്ടം സ്വന്തമാക്കുന്ന 12-ാമത് ചിത്രമാണ് കാന്താര. 

Advertisment

തുടർച്ചയായ മൂന്നു ദിവസം കളക്ഷനിൽ ഇടിവുണ്ടായെങ്കിലും ദീപാവലി വാരാന്ത്യം ചിത്രത്തിന് നേട്ടമായെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച 12.5 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ  717.50 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. 

Also Read: സായിച്ചൻ, ഒരു പൂർത്തിയാകാത്ത ചിത്രം; അച്ഛനൊപ്പമുള്ള ചിത്രവുമായി വൈഷ്ണവി

ഋഷഭ് ഷെട്ടി സംവിധായകനായും നടനായും ബിഗ് സ്‌ക്രീൻ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. കർണാടകയിൽ ഇപ്പോഴും വലിയ തിരക്കാണ് പല തിയേറ്ററുകളിലും അനുഭവപ്പെടുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

Advertisment

Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി

ഒക്ടോബർ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ. 

Read More: അച്ഛനും അമ്മയ്ക്കുമൊപ്പം ഇരിക്കുന്ന ഈ പെൺകുട്ടി മലയാളത്തിന്റെ പ്രിയനടി; ആളെ മനസ്സിലായോ?

Box Office Kannada Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: