/indian-express-malayalam/media/media_files/2025/10/22/sea-of-love-ott-2025-10-22-21-54-44.jpg)
Sea of Love Kadalolam Sneham OTT
Sea of Love - Kadalolam Sneham OTT Release Date, Platform: ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’. ലെസ്ബിയൻ പ്രണയകഥ പറയുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്. ചിത്രം ഇപ്പോൾ മറ്റൊരു ഒടിടിയിൽ കൂടി റിലീസിന് ഒരുങ്ങുകയാണ്.
സംവിധായിക സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്ന്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്. ദിൽഷയ്ക്കു പുറമേ മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ പ്രേം ആണ്. ബീന പോൾ എഡിറ്റിങും റാസാ റസാഖ് സംഗീതം രഞ്ജിത്ത് മേലേപ്പാട് പശ്ചാത്തല സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നു. കലാനിർമ്മാണം: സുരേഷ് ബാബു നന്ദന, വസ്ത്രാലങ്കാരം: സായി കൃഷ്ണ, മേക്കപ്പ്: പ്രിയ, വോയ്സ് റെക്കോർഡിസ്റ്റ്: അരുൺ & വർഗ്ഗീസ്, വോയ്സ് റീ-റെക്കോർഡിസ്റ്റ്: അനൂപ് തിലക്, കളറിസ്റ്റ്: മഹാദേവൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Also Read: ഇതാണ് ഞങ്ങളുടെ ദുവ; ആദ്യമായി മകളുടെ മുഖം കാണിച്ച് ദീപികയും രൺവീറും
Sea Of Love OTT: സീ ഓഫ് ലവ് ഒടിടി
മനോരമ മാക്സിലൂടെയാണ് സീ ഓഫ് ലവ് ഒടിടിയിലെത്തുന്നത്. ഒക്ടോബർ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അതേസമയം, ആമസോൺ പ്രൈം വീഡിയോയിൽ 99 രൂപയ്ക്ക് ചിത്രം റെന്റ് വ്യവസ്തയിൽ ലഭ്യമാണ്.
Read More: ചിരഞ്ജീവിയ്ക്കും റാണയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us