/indian-express-malayalam/media/media_files/2025/10/22/ahaana-krishna-new-home-2025-10-22-12-50-00.jpg)
അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാളാണ് അഹാന. അടുത്തിടെ 30-ാം പിറന്നാളിന് അഹാന തനിക്ക് സമ്മാനിച്ചത് ബിഎംഡബ്ല്യു എക്‌സ് 5 എസ്‌യുവി ആയിരുന്നു.
മുപ്പതു വയസ്സിൽ 1.05 കോടിയുടെ ആഢംബര കാർ സ്വന്തമാക്കുക മാത്രമല്ല, ഒരു വീടും സ്വന്തമാക്കിയിരിക്കുകയാണ് അഹാന. തന്റെ പിറന്നാൾ വ്ളോഗിലാണ് അഹാന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Also Read: ഇതാണ് ഞങ്ങളുടെ ദുവ; ആദ്യമായി മകളുടെ മുഖം കാണിച്ച് ദീപികയും രൺവീറും
"ഒരുപാട് അർത്ഥവത്തായ ബന്ധങ്ങൾ ഉണ്ടാക്കാൻ പറ്റി. പ്രണയം കണ്ടെത്താൻ പറ്റി. എനിക്ക് സ്വന്തമൊരു വീട് വാങ്ങാൻ സാധിച്ചു. നല്ലൊരു കാർ വാങ്ങിച്ചു. കുറച്ചധികമൊക്കെ യാത്ര ചെയ്യാൻ പറ്റി," 30 വയസ്സിനുള്ളിൽ തനിക്കു സ്വന്തമാക്കാനായ നേട്ടങ്ങളെ കുറിച്ച് അഹാന പറഞ്ഞതിങ്ങനെ.
Also Read: ചിരഞ്ജീവിയ്ക്കും റാണയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
മുൻപും, പുതിയ വീടിനെ കുറിച്ചുള്ള സൂചനകൾ നടി ആരാധകർക്ക് നൽകിയിരുന്നു. കഴിഞ്ഞ വർഷം നടന്ന നല്ല കാര്യങ്ങൾ കോർത്തിണക്കി ഒരു വീഡിയോ അഹാന പങ്കുവച്ചിരുന്നു. ആ വീഡിയോയിൽ നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. പുതിയ വീടു പണിയുകയാണോ എന്ന് ആരാധകരിൽ പലരും ചോദിച്ചിരുന്നു.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
ആരാധകരുടെ ചോദ്യങ്ങൾക്ക് പിന്നീട് അഹാന മറുപടി നൽകിയത് ഇങ്ങനെ: "ചില കാര്യങ്ങൾ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തിങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ല," എന്നായിരുന്നു അഹാനയുടെ മറുപടി.
Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.