scorecardresearch

വീണ്ടും ഫയറായി നൂറ; അക്ബറിനെ തേച്ചൊട്ടിച്ചു; സ്കൂട്ടായി നെവിൻ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ആദ്യം തന്റെ ഡ്യൂട്ടി രാത്രി ചെയ്തോളാം എന്ന് അക്ബർ ചോദിച്ചപ്പോൾ നൂറ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ഇത് പറഞ്ഞപ്പോൾ ഇന്ന് ഇനി ചെയ്യാൻ സൗകര്യമില്ല എന്ന് നൂറ പറഞ്ഞു

Bigg Boss Malayalam Season 7: ആദ്യം തന്റെ ഡ്യൂട്ടി രാത്രി ചെയ്തോളാം എന്ന് അക്ബർ ചോദിച്ചപ്പോൾ നൂറ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ഇത് പറഞ്ഞപ്പോൾ ഇന്ന് ഇനി ചെയ്യാൻ സൗകര്യമില്ല എന്ന് നൂറ പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Noora

Photograph: (Screengrab)

ബിഗ് ബോസ് മലയാളത്തിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് നടക്കുന്നതിനാൽ ഹൗസിലെ എല്ലാവരും ക്ഷീണിതരാണ്. ഇതിനൊപ്പം മൂന്ന് ക്യാപ്റ്റന്മാരും മറ്റ് ഹൗസ്മേറ്റ്സും തമ്മിലുള്ള പോര് മറ്റൊരു വശത്ത് കൂടി നടക്കുന്നു. ഇന്ന് ഡ്യൂട്ടി ചെയ്താലെ ഭക്ഷണം തരൂ എന്ന് അക്ബർ പറഞ്ഞതോടെ വീണ്ടും ഫയറായി നൂറ. 

Advertisment

ആദ്യം തന്റെ ഡ്യൂട്ടി രാത്രി ചെയ്തോളാം എന്ന് അക്ബർ ചോദിച്ചപ്പോൾ നൂറ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ഇത് പറഞ്ഞപ്പോൾ ഇന്ന് ഇനി ചെയ്യാൻ സൗകര്യമില്ല, നാളെ രാവിലെയെ ചെയ്യുന്നുള്ളു എന്ന് നൂറപറഞ്ഞു. എന്നാൽ ഡ്യൂട്ടി ചെയ്ത് കഴിഞ്ഞിട്ടേ ഭക്ഷണം തരികയുള്ളു, അല്ലെങ്കിൽ തരില്ല. ഞങ്ങളും ടാസ്ക് കഴിഞ്ഞ് ക്ഷീണിച്ച് വന്നിട്ടാണ് ജോലി ചെയ്യുന്നത് എന്നും അക്ബർ പറഞ്ഞു.

Also Read: ബിഗ് ബോസ് എന്നെ മകനെ കാണിച്ചിരുന്നു; ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; Bigg Bossmalayalam Season 7

എനിക്ക് നിങ്ങളുടെ ഭക്ഷണം വേണ്ട. ബിഗ് ബോസ് തന്നിരിക്കുന്ന സാധനങ്ങൾ വെച്ച് ഞാൻ ഭക്ഷണം ഉണ്ടാക്കി കഴിച്ചോളാം. ഡ്യൂട്ടി ചെയ്യാൻ പറഞ്ഞ് നിങ്ങൾക്ക് ഓർഡർ ഇടാനുള്ള അധികാരം ഒന്നും ഇല്ലെന്നും നൂറ പറഞ്ഞു.

Advertisment

Also Read: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; ഈ ആഴ്ച മൂന്ന് ക്യാപ്റ്റന്മാർ; ഏഴിന്റെ പണിയോ? Bigg Boss Malayalam Season 7

നൂറയ്ക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ അക്ബറിനായില്ല. ഡ്യൂട്ടി ചെയ്താലെ നൂറയ്ക്ക് ഭക്ഷണം കൊടുക്കു എന്ന നിലപാടാണ് എങ്കിൽ എനിക്കും ഭക്ഷണം വേണ്ട എന്ന് അനീഷും പറഞ്ഞതോടെ കാര്യങ്ങൾ അക്ബറിനെതിരെതിരിഞ്ഞു.

Also Read:ആദിലയുടെ ബുദ്ധി സമ്മതിക്കണം; അതോടെ ഷാനവാസും സേഫ്; പരക്കം പാഞ്ഞ് ആര്യനും അക്ബറും; Bigg Boss Malayalam Season 7

ഈ സമയം ആര്യൻ അക്ബറിനെ പിന്തുണച്ച് സംസാരിക്കാൻ എത്തിയെങ്കിലും നെവിൻ മാറി നിന്നു. ഇനി നിങ്ങൾ തന്നാലും എനിക്ക് നിങ്ങളുടെ ഭക്ഷണം വേണ്ട. ഇന്നലെ രാത്രി നിങ്ങൾ ഞങ്ങൾക്ക് ഭക്ഷണം തന്നോ? എന്നിട്ട് ഇന്ന് നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലേ എന്ന് നൂറ ഇവരോട്ചോദിച്ചു. ഇന്നലെഭക്ഷണംകഴിക്കാതെ ഗ്യാസ് പ്രശ്നം കൊണ്ട് തങ്ങൾ മരുന്ന് കഴിക്കുകയാണ് ഇപ്പോഴും എന്നും നൂറ പറഞ്ഞു.

Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Boss Malayalam 7

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: