/indian-express-malayalam/media/media_files/2025/10/25/bigg-boss-malayalam-season-7-aneesh-and-nevin-2025-10-25-18-47-34.jpg)
Screengrab
Bigg Boss malayalam Season 7:ബിഗ് ബോസിലെ ടിക്കറ്റ് ടു ഫിനാലേയിലേക്കുള്ള അവസാന ടാസ്കായിരുന്നു ഉല്ലാസയാത്ര കാർ ടാസ്ക്. നൂറയെ മറികടന്ന് ഒന്നാം സ്ഥാനം പിടിക്കാൻ ചാൻസ് ഇല്ലെന്ന് വ്യക്തമായിട്ടും കാർ ടാസ്കിൽ ആരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. കാറിൽ തിങ്ങിക്കൂടിയിരുന്ന് പോരടിക്കുന്നതിന് ഇടയിലെ രസകരമായ ചില നിമിഷങ്ങളുടെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി.
"അമ്മേ, എന്റെ വയറ്, വയറ്," ഇങ്ങനെ പറഞ്ഞ് പ്രയാസപ്പെടുകയാണ് അനീഷ്. ഇങ്ങനെ കരയുന്ന അനീഷിനോട് ഇത് വിനോദയാത്രയാണ്, ചില്ലായിരിക്ക് എന്നാണ് അക്ബറിന്റെ ഡയലോഗ് വന്നത്. നൂറയും ആര്യനും ആണ് അനീഷിന് ഒപ്പം കാറിന്റെ മുൻസീറ്റിൽ ഇരുന്നിരുന്നത്. കാറിലിരുന്ന് അനീഷിനേയും അനുമോളേയും ഉന്നം വെച്ച് പാരഡി പാട്ട് പാടിയാണ് അക്ബർ സമയം കഴിച്ചത്.
Also Read: മോളെന്താ എൻജോയ് ചെയ്തോ? ആര്യന്റെ നോട്ടത്തെ ചൊല്ലി നൂറയോട് ദേഷ്യപ്പെട്ട് ആദില ; Bigg Boss Malayalam Season 7
കാർ ടാസ്കിൽ ആദ്യം പുറത്തായത് നെവിൻ ആണ്. അവസരം മുതലെടുത്ത് നെവിൻ മറ്റ് പലരുടേയും ഭക്ഷണം എടുത്ത് കഴിച്ചു. കാറിന് മുൻപിലൂടെ നെവിൻ കടന്ന് പോയപ്പോൾ എത്തി അനുമോളുടെ തഗ്ഗ്. അനീഷേട്ടാ, മുൻപിൽ കാട്ടുപോത്ത്, വിട്ട്പിടിക്ക് എന്ന് പറഞ്ഞാണ് നെവിനെ അനുമോൾ കുത്തിയത്.
Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7
തല്ലാനോ പാടില്ല, പറയാനോ പാടില്ല, പിആർ ഉണ്ട് പുറത്ത്...ഈ പാരഡി പാട്ടുമായാണ് കാർ ടാസ്കിന് ഇടയിൽ അനുമോളെ അക്ബർ അലോസരപ്പെടുത്തിയത്. ഉടനെ എത്തി അനുമോളുടെ ചോദ്യം, നിനക്ക് പിആർ ഇല്ലേ? ഉണ്ടല്ലോ, നല്ല സൂപ്പർ പിആർ ഉണ്ടെന്ന് അക്ബർ.
Also Read: ഗ്രാൻഡ് ഫിനാലെ കാണാതെ ആര്യൻ പുറത്ത്? നെവിന്റെ കാര്യവും പരുങ്ങലിൽ; Bigg Boss Malayalam Season 7
അനീഷിനെ കുറിച്ചുള്ള അക്ബറിന്റെ പാരഡി പാട്ട് ഇങ്ങനെ, പഠിച്ച കള്ളനാണ്, ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ്, കയ്യോടെ പൊക്കീലേ, നിനക്ക് തോന്നുംപോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ, പറ്റൂല. ഈ സമയമാണ് നെവിൻ കയ്യിലൊരു ബൗളും പിടിച്ച് നടന്ന് വരുന്നത്. പിന്നെ ആദിലയുടെ ഊഴമായിരുന്നു, ഗർഭിണികൾ നടക്കുന്നത് പോലെ അല്ലേ എന്നാണ് ആദില ചോദിച്ചത്. വന്നപ്പോ മുതൽ നെവിൻ അങ്ങനെയാണ് നടക്കുന്നത് എന്നാണ് അക്ബർ മറുപടി കൊടുത്തത്.
Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us