/indian-express-malayalam/media/media_files/2025/09/26/adhila-noora-2025-09-26-15-20-08.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് ഏഴാം സീസൺ ഗ്രാൻഡ് ഫിനാലെയോട് അടുക്കുകയാണ്. ടോപ് 5ലേക്ക് എത്തുക ആരെല്ലാം എന്ന കണക്കുകൂട്ടലിൽ ആണ് മത്സരാർഥികളുടെ ആരാധകർ. ടിക്കറ്റ് ടു ഫിനാലെ വീക്ക് സംഭവ ബഹുലമായിരുന്നു. ഷാനവാസ് ആശുപത്രിയിലാവുകയും അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളമൊഴിക്കുകയുമെല്ലാം ചെയ്തതോടെ വിവാദങ്ങൾ നിറഞ്ഞു കത്തിയ ആഴ്ചയാണ് കടന്നു പോകുന്നത്. അതിന് ഇടയിൽ ആദിലയും നൂറയും തമ്മിലുള്ള വഴക്കും ഈ ആഴ്ച പ്രേക്ഷകർ കണ്ടു.
നൂറയെ ആര്യൻ മോശമായ രീതിയിൽ നോക്കി എന്ന് പറഞ്ഞായിരുന്നു നൂറയും ആദിലയും തമ്മിലുള്ള വഴക്ക്. നൂറയുടെ വയറ് കാണുന്നുണ്ട്, നേവൽ കാണുന്നുണ്ട് എന്ന് നീ പറഞ്ഞില്ലേ എന്ന് അനുമോളോട് ആദില ചോദിക്കുന്നു. ആര്യൻ നൂറയുടെ വയറ്റിലേക്ക് നോക്കി നിൽക്കുകയായിരുന്നു എന്ന് ആദില പറഞ്ഞു.
Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7
'സൈഡിലേക്ക് ആണ്, എനിക്ക് അപ്പോൾ അൺ കംഫർട്ട് ആയി, ഞാൻ വേഗം താഴ്ത്തി' എന്ന് പറഞ്ഞ് ചിരിക്കുകയാണ് നൂറ ചെയ്തത്. എന്നാൽ നൂറ ഈ സമയം ചിരിച്ചത് ആദിലയെ പ്രകോപിപ്പിച്ചു. മോളെന്താ എൻജോയ് ചെയ്തോ എന്നാണ് പിന്നെ നൂറയോട് ആദില ചോദിച്ചത്. അനുമോൾ ചിരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ചിരിച്ചത് എന്ന് നൂറ പറഞ്ഞെങ്കിലും ആദില വിട്ടില്ല.
നിനക്ക് ഇത് കേട്ടിട്ട് ചിരി വരുന്നുണ്ടോ, ഇങ്ങനെ ഉണ്ടായാൽ നീ ചിരിച്ചുകൊണ്ട് നിന്ന് കൊടുക്കുമോ. കരണം അടിച്ചു പൊട്ടിക്കില്ലേ എന്ന് ആദില അനുമോളോട് ചോദിച്ചു. ഇവിടെ ആര്യൻ നോക്കിയത് അല്ല തന്റെ പ്രശ്നം എന്നും നൂറ റിയാക്ട് ചെയ്ത വിധമാണ് പ്രശ്നം എന്നും ആദില പറഞ്ഞു.
Also Read: ശ്വാസം കിട്ടാതെ ഷാനവാസ്; ഡ്രാമ എന്ന് ക്യാപ്റ്റന്മാർ; അനീഷിനും വയ്യാതായി; എന്താണ് ഹൗസിൽ സംഭവിക്കുന്നത്? Bigg Boss Malayalam Season 7
ആദിലയ്ക്ക് നേരെ ദേഷ്യത്തിൽ തന്നെയായിരുന്നു പിന്നെ നൂറ സംസാരിച്ചത്. അനാവശ്യ കാര്യങ്ങൾ സ്‌പ്രെഡ് ചെയ്യരുത്, ഞാൻ ഒരു ടാസ്ക്കിൽ ആയിരുന്നു. അത് മനസിലാക്കി സംസാരിക്ക് ആദ്യം. എന്ത് കാര്യത്തിലും ഇങ്ങനെ ആണ്. മോശമായി ഇനി ബിഹേവ് ചെയ്താലും എനിക്ക് അറിയാം അത് എങ്ങനെ ചെയ്യണം എന്ന് എന്നും ആദിലയ്ക്ക് മറുപടിയായി നൂറ പറഞ്ഞു.
Also Read: തർക്കത്തിനിടയിൽ കുഴഞ്ഞുവീണ് ഷാനവാസ്; ആശുപത്രിയിലേക്ക് മാറ്റി; Bigg Boss Malayalam Season 7
സീസൺ തുടങ്ങിയ സമയത്ത് തന്നെ ആദിലയെ സംസാരിക്കാൻ നൂറ അനുവദിക്കുന്നില്ല എന്നെല്ലാം സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വന്നിരുന്നു. ഇപ്പോഴുണ്ടായ ഇവരുടെ വഴക്കോടെ ആദിലയ്ക്ക് എതിരെയാണ് പ്രതികരണങ്ങൾ വരുന്നത്. ആദിലയ്ക്ക് സംശയരോഗമാണ് എന്ന് വരെ കമന്റ് ചെയ്യുന്നവരുണ്ട്.
Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us