/indian-express-malayalam/media/media_files/2025/10/20/bigg-boss-malayalam-season-7-aryan-akbar-and-nevin-2025-10-20-19-56-09.jpg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടിക്കറ്റ് ടു ഫിനാലെ വീക്ക് പിന്നിട്ടതിന് പിന്നാലെ ഹൗസിൽ നിന്ന് എവിക്ട് ആയത് ആര്യൻ ആണെന്ന് സൂചന. വീക്കെൻഡ് എപ്പിസോഡിൽ ആര്യൻ ആണ് ഹൗസിൽ നിന്ന് പുറത്തായത് എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വീക്കെൻഡ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ ആരാണ് എവിക്ട് ആയത് എന്ന് വ്യക്തമാവുകയുള്ളു.
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ആര്യൻ രണ്ടാമത് എത്തിയിരുന്നു. നൂറയാണ് ഒന്നാമത്. ഈ ആഴ്ച ഷാനവാസും ആദിലയും ഒഴികെ ബാക്കിയുള്ളവരെല്ലാം എവിക്ഷൻ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഈ സീസണിൽ ടോപ് 5ൽ ഇടംപിടിച്ചേക്കാൻ സാധ്യതയുള്ള മത്സരാർഥിയാണ് ആര്യൻ എന്ന വിലയിരുത്തലുകൾ വന്നിരുന്നു.
Also Read: മോളെന്താ എൻജോയ് ചെയ്തോ? ആര്യന്റെ നോട്ടത്തെ ചൊല്ലി നൂറയോട് ദേഷ്യപ്പെട്ട് ആദില ; Bigg Boss Malayalam Season 7
ആര്യൻ, നെവിൻ, അക്ബർ എന്നിവരെയാണ് ടിക്കറ്റ് ടു ഫിനാലെ ആഴ്ചയിൽ ബിഗ് ബോസ് ഒരുമിച്ച് ക്യാപ്റ്റന്മാരാക്കിയത്. എന്നാൽ ക്യാപ്റ്റൻസി ലഭിച്ചതിന് പിന്നാലെ ആര്യൻ, നെവിൻ, അക്ബർ എന്നിവരുടെ ഗെയിമിനെതിരെ ഹൗസിന് പുറത്ത് വലിയ വിമർശനങ്ങൾ ഉയർന്നു. ആര്യൻ ഇന്ന് വോട്ടിന്റെ ആടിസ്ഥാനത്തിൽ എവിക്ട് ആവും എന്ന റിപ്പോർട്ടുകൾ ശക്തമാവുന്നതിന് ഇടയിൽ നെവിനെ ബിഗ് ബോസ് പുറത്താക്കുമോ എന്ന ചോദ്യവും വരുന്നുണ്ട്.
Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7
ഈ ആഴ്ച ഷാനവാസുമായുണ്ടായ കയ്യാങ്കളികൈവിട്ട് പോവുകയും അനുമോളുടെ ബെഡ്ഡിൽ വെള്ളമൊഴിച്ചതും എല്ലാം നെവിനെ നെഗറ്റീവായി ബാധിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഷാനവാസ് തിരിച്ചെത്തിയതിന് ശേഷം നെവിനുമായി കൂടുതൽ സംസാരിക്കാം എന്നാണ് ബിഗ് ബോസ് പറഞ്ഞിരുന്നത്. ഇത് കേട്ടതോടെ നെവിൻ ആ ദിവസം ഡ്രസ് എല്ലാം പാക്ക് ചെയ്ത് ഹൗസിൽ നിന്ന് പോകാൻ റെഡിയായി നിന്നിരുന്നു. എന്നാൽ ബിഗ് ബോസ് ടാസ്കുകൾ തുടരുകയാണ് ചെയ്തത്.
വീക്കെൻഡ് എപ്പിസോഡിൽ നെവിന് നേരെ പൊട്ടിത്തെറിക്കുന്ന മോഹൻലാലിന്റെ പ്രൊമോയാണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്. എവിക്ഷൻ പ്രക്രീയയിലൂടെ നെവിൻ പുറത്ത് പോയില്ല എങ്കിൽ തനിക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട് എന്ന് മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്.
Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us