scorecardresearch

സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഒന്നായിരുന്നു ചക്രവ്യൂഹം. നെവിൻ ആണ് ഈ ടാസ്കിൽ ജയിച്ചത്. ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ചക്രവ്യൂഹം എന്താണെന്ന് അറിയുമോ എന്ന് നെവിനോട് ലാലേട്ടൻ ചോദിച്ചു

Bigg Boss Malayalam Season 7: ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഒന്നായിരുന്നു ചക്രവ്യൂഹം. നെവിൻ ആണ് ഈ ടാസ്കിൽ ജയിച്ചത്. ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ചക്രവ്യൂഹം എന്താണെന്ന് അറിയുമോ എന്ന് നെവിനോട് ലാലേട്ടൻ ചോദിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Chakravyuham mohanlal

Source; Screengrab

Bigg Boss malayalam Season 7: സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ബിഗ് ബോസ് മലയാളം സീസൺ 7 കണ്ട് പ്രേക്ഷകരിൽ പലരും ചോദിക്കുന്നത് ഇങ്ങനെയാണ്. ഏഴ് സീസണുകളും വെച്ച് നോക്കുമ്പോൾ ബിഗ് ബോസ് ഗെയിം കളിക്കാൻ പാകത്തിൽ നിലവാരമുള്ള മത്സരാർഥികളില്ലാത്തത് സീസൺ ഏഴിൽ ആണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിനിടയിൽ ചക്രവ്യൂഹം എന്താണ് എന്ന ലാലേട്ടന്റെ ചോദ്യത്തിന് മുൻപിൽ പകച്ച് കണ്ടസ്റ്റൻസിനെ കണ്ട് തലയിൽ കൈവെക്കുകയാണ് പ്രേക്ഷകർ. 

Advertisment

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഒന്നായിരുന്നു ചക്രവ്യൂഹം. നെവിൻ ആണ് ഈ ടാസ്കിൽ ജയിച്ചത്. ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ചക്രവ്യൂഹം എന്താണെന്ന് അറിയുമോ എന്ന് നെവിനോട് ലാലേട്ടൻ ചോദിച്ചു. ഇതോടെയാണ് മഹാഭാരതവും ചക്രവ്യൂഹവും ഒന്നും അറിയാത്ത മനുഷ്യരാണ് അവിടെ ഇരിക്കുന്നത് എന്ന് ലാലേട്ടനും പ്രേക്ഷകർക്കും മനസിലായത്.

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

മഹാഭാരതത്തിൽ സുഭ്രദ്രയോടും അർജുനനോടും കൃഷ്ണൻ യുദ്ധത്തിലെ സർപ്പവ്യൂഹം ചക്രവ്യൂഹം എന്നിവയെ കുറിച്ചെല്ലാം പറയുന്നു. അഭിമന്യു ഗർഭസ്ഥ ശിശു ആയിരിക്കുമ്പോൾ ആണ് ഇത്. എന്നാൽ ചക്രവ്യൂഹത്തെ കുറിച്ച് പറയുന്ന സമയം സുഭദ്ര മയങ്ങി പോകുന്നു. കൃഷ്ണൻ കഥ പറയുന്നത് നിർത്തുകയും ചെയ്തതോടെ ചക്രവ്യൂഹത്തിൽ നിന്ന് എങ്ങനെയാണ് ഇറങ്ങേണ്ടത് എന്ന് ഗർഭസ്ഥശിശുവായിരുന്ന അഭിമന്യുവിന് അറിയാനായില്ല. മഹാഭാരതത്തിലെ ഈ സംഭവം കേൾക്കാത്തവരുണ്ടെന്നുള്ളത് പ്രേക്ഷകരെ ഞെട്ടിച്ചു. 

Advertisment

Also Read: മോളെന്താ എൻജോയ് ചെയ്തോ? ആര്യന്റെ നോട്ടത്തെ ചൊല്ലി നൂറയോട് ദേഷ്യപ്പെട്ട് ആദില ; Bigg Boss Malayalam Season 7

എന്താണ് ചക്രവ്യൂഹം എന്ന് അറിയില്ല എന്ന് നെവിൻ പറഞ്ഞതോടെ ലാലേട്ടൻ അനീഷിനെ വിളിച്ചു. ചക്രവ്യൂഹം എന്താണ് എന്ന് പറഞ്ഞുകൊടുക്ക് എന്ന് അനീഷിനോട് ലാലേട്ടൻ പറഞ്ഞു. പുസ്തകം ഒക്കെ എഴുതിയതായി പറയുന്ന അനീഷിന് എങ്കിലും മഹാഭാരതത്തിലെ ചക്രവ്യൂഹത്തെ കുറിച്ച് അറിയാമായിരിക്കും എന്ന് ലാലേട്ടൻ കരുതി. പക്ഷേ അനീഷ് പറയുന്നത് കേട്ടും ലാലേട്ടൻ ഞെട്ടി.

Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7

കൈ വിരലിന് മുകളിൽ ഇരുന്ന് കറങ്ങുന്ന സാധനം അല്ലേ ചക്രവ്യൂഹം എന്നായി നെവിനും അനുമോളും. അത് സുദർശനചക്രമാണ് എന്ന് ഇവരെ നോക്കി ലാലേട്ടൻ ദയനീയമായി പറഞ്ഞു. ഒടുവിൽ ടൈം ലൂപ്പ് എന്ന് പറഞ്ഞ് സാബുമാനും ആര്യനും കൂടി ഒരു തീരുമാനത്തിലെത്തി. മഹാഭാരതത്തിലെ ചക്രവ്യൂഹം എന്താണ് എന്ന് ലാലേട്ടൻ കണ്ടസ്റ്റൻസിനോട് ചുരുക്കി പറഞ്ഞു. 

ഞാൻ ഈ പറഞ്ഞത് കേട്ട് അനീഷിന് മഹാഭാരതത്തിലെ ചക്രവ്യൂഹം എന്താണ് എന്ന് മനസിലായിട്ടുണ്ടാവും എന്ന് കരുതി ബാക്കിയുള്ളവർക്ക് വ്യക്തമാക്കി കൊടുക്കാൻ ലാലേട്ടൻ അനീഷിനോട് പറഞ്ഞു. എന്നാൽ ലാലേട്ടൻ പറഞ്ഞത് എന്താണോ അത് തന്നെ ആവർത്തിക്കുകയാണ് അനീഷ് ചെയ്തത്. ഇതിനെ കുറിച്ച് കൂടുതൽ ചോദിച്ചാൽ ശരിയാവില്ല എന്ന് ബോധ്യമായതോടെ ലാലേട്ടൻ മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു.

Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: