scorecardresearch

എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7

Bigg Boss malayalam Season 7: മരണത്തെ ഫൈറ്റ് ചെയ്ത് വന്നയാളാണ് ഇക്ക. ഞാൻ അറിയുന്ന ഷാനവാസ് ഇക്ക വളരെ ബോൾഡാണ്," ഷാനവാസിനെ കുറിച്ച് മേഘ്ന വിൻസെന്റ്

Bigg Boss malayalam Season 7: മരണത്തെ ഫൈറ്റ് ചെയ്ത് വന്നയാളാണ് ഇക്ക. ഞാൻ അറിയുന്ന ഷാനവാസ് ഇക്ക വളരെ ബോൾഡാണ്," ഷാനവാസിനെ കുറിച്ച് മേഘ്ന വിൻസെന്റ്

author-image
Television Desk
New Update
Meghna Vincent Shanavas

Bigg Boss malayalam Season 7

Bigg Boss malayalam Season 7:  ബിഗ് ബോസ് മലയാളം ഏഴാം സീസൺ  അതിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അനീഷ്, അക്ബർ, അനുശ്രീ (അനുമോൾ), ഷാനവാസ്, ആദിൽ, നൂറ, സാബുമാൻ, നെവിൻ എന്നിവരാണ് ഇപ്പോഴും വീടിനകത്ത് തുടരുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാകും കിരീടം ചൂടുക എന്നതാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്.

Advertisment

Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7

മത്സരാർത്ഥികൾക്കു വേണ്ടി ശക്തമായ കാംമ്പെയ്ൻ നടക്കുന്നുണ്ട് സോഷ്യൽ മീഡിയയിലും. മത്സരാർത്ഥികളിൽ ഒരാളായ ഷാനവാസിനെ കുറിച്ച് നടി മേഘ്ന വിൻസെന്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"എനിക്കറിയാവുന്ന ഷാനവാസ് ഇക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാം. വളരെ ജെനുവിൻ ആയിട്ടുള്ള ആളായിട്ടാണ് ഫീൽ ചെയ്തത്. പെങ്ങൾ എന്നു പറയുന്നുണ്ടെങ്കിൽ അത് പെങ്ങളായി കണ്ടിട്ടു തന്നെയാവണം. ഒരു പെങ്ങളൂട്ടിയോടുള്ള സ്നേഹമൊക്കെ അനുഭവിച്ചതു കൊണ്ടാണ് പറയുന്നത്. നമുക്കൊരു പ്രശ്നം വന്നാൽ അതുപോലെ കട്ടയ്ക്ക് കൂടെ നിൽക്കും. ലൊക്കേഷനിൽ എല്ലാവർക്കും ഒരേ പോലുള്ള സൗകര്യങ്ങൾ കിട്ടണമെന്ന് ഫൈറ്റ് ചെയ്തിട്ടുള്ള ആളാണ് ഷാനവാസിക്ക. മരണത്തെ ഫൈറ്റ് ചെയ്ത് വന്നയാളാണ് ഇക്ക. ഞാൻ അറിയുന്ന ഷാനവാസ് ഇക്ക വളരെ ബോൾഡാണ്," മേഘ്നയുടെ വാക്കുകളിങ്ങനെ. 

Advertisment

Also Read: ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്, പെട്രോൾ വരെ കൊളാബ് അടിക്കും, പി ആർ ഉണ്ടെന്ന് തോന്നുന്നില്ല: അഖിൽ കവലയൂർ

ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഫൈനൽ ഫൈവിൽ എത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയായിട്ടാണ് പ്രേക്ഷകർ ഷാനവാസിനെ കാണുന്നത്. ഇടയ്ക്ക് വീടിനകത്ത് നെവിനുമായി ഉണ്ടായ ഒരു വഴക്കിനിടെ പാനിക് അറ്റാക്ക് വന്ന ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താരം ഷോ ക്വിറ്റ് ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു ആരാധകരും.

Also Read: ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു; വേദനയും സമ്മർദവും മറക്കില്ലെന്ന് ഷാനവാസ് ; Bigg Boss Malayalam Season 7

എന്നാൽ, പൂർണ ആരോഗ്യവാനായി തിരികെയെത്തിയിരിക്കുകയാണ് ഷാനവാസ്. അവസാനഘട്ട മത്സരം മുറുകുമ്പോൾ ആരാവും ബിഗ് ബോസ് വിജയകിരീടം ചൂടുക എന്നാണ് പ്രേക്ഷകർ ഒന്നാകെ ഉറ്റുനോക്കുന്നത്. 

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: