scorecardresearch

നെവിനെ പോലൊരു മത്സരാർഥി ബിഗ് ബോസ് ചരിത്രത്തിലുണ്ടായിട്ടുണ്ടോ? റെക്കോർഡുകൾ കേട്ടില്ലേ? Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: തന്റെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ചിരട്ടപുട്ട് ആണ് നെവിൻ ഉണ്ടാക്കിയത്. നെവിൻ വരച്ച ലൂഡോ ബോർഡ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

Bigg Boss Malayalam Season 7: തന്റെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ചിരട്ടപുട്ട് ആണ് നെവിൻ ഉണ്ടാക്കിയത്. നെവിൻ വരച്ച ലൂഡോ ബോർഡ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Nevin

പുട്ടുണ്ടാക്കിയിട്ടുള്ള ഏത് ബിഗ് ബോസ് സീസണാ ഉണ്ടായിട്ടുള്ളത്? ലുഡോ കളിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായത്? പൊറോട്ട അടിച്ചിട്ടുള്ള ഏത് സീസണാ ഉണ്ടായത്? ഇതെല്ലാം ഞാൻ ഇവിടെ ഉണ്ടായത് കൊണ്ടാണ് നടന്നത്. ബിഗ് ബോസ് ചരിത്രത്തിൽ ഇതുപോലൊരു മത്സരാർഥി ഉണ്ടായിട്ടുണ്ടോ?" നെവിന്റെ ഈ ചോദ്യങ്ങൾ കേട്ട് അന്തംവിട്ടത് ഷാനവാസ് മാത്രമല്ല, പ്രേക്ഷകരും കൂടിയാണ്.നെവിൻ ഈ സീസണിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കിയതിന് ഒപ്പം തന്റെ ക്രിയേറ്റിവിറ്റികൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. 

Advertisment

മറ്റൊരു സീസണിലും ഒരു മത്സരാർഥിക്കും സാധിക്കാതിരുന്ന കാര്യങ്ങൾ ഈ സീസണിൽ ചെയ്ത് റെക്കോർഡ് ഇട്ടത് എണ്ണിയെണ്ണി പറയുകയാണ് നെവിൻ. തന്റെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ചിരട്ടപുട്ട് ആണ് നെവിൻ ഉണ്ടാക്കിയത്. നെവിൻ വരച്ച ലൂഡോ ബോർഡ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. അനുമോൾ കിച്ചണിൽ നിന്ന് ഇറങ്ങി പോയതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത നെവിൻ ബിഗ് ബോസ് ഹൗസിൽ പൊറോട്ട അടിക്കുകയും ചെയ്തു.

Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Bossmalayalam 7

ഇവിടെ വന്നിട്ട് മെലിഞ്ഞ് പോയ ഏത് മത്സരാർഥിയാണ് ഉള്ളത്. ഇവിടെ ഞാൻ മാത്രമാണ് മെലിഞ്ഞ് വന്നിട്ട് തടിച്ചത്. ഏത് കണ്ടസ്റ്റൻ്റാ പ്രധാന വാതിലിലൂടെ പോയി അടുക്കളയിലൂടെ തിരികെ വന്നത്. അതും ഞാൻ. ഞാൻ ഉണ്ടായത് കൊണ്ടാണ് സ്പൈക്കുട്ടന് ഹൗസിലേക്ക് വരാനായത്. വല്ലാത്തൊരു ജീവിതം തന്നെ എൻ്റെ എന്നാണ് നെവിൻ പറയുന്നത്. നെവിൻ ബിഗ് ബോസിലെ തന്റെ റെക്കോർഡുകൾ ഇങ്ങനെ എണ്ണി പറയുന്ന വിഡിയോ വൈറലായി കഴിഞ്ഞു.

Advertisment

Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7

ആര്യനും അക്ബറിനും ഒപ്പം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായ ആഴ്ച നെവിന് നേരെ വലിയ വിമർശനവും പരാതികളുമാണ് ഉയർന്നത്. വീക്കെൻഡ് എപ്പിസോഡിൽ നെവിന് മോഹൻലാൽ ശിക്ഷയും നൽകി. ബിഗ് ബാങ് മണി വീക്കിൽ ഒരു ടാസ്കിലും നെവിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന ശിക്ഷയാണ് ലാലേട്ടൻ നൽകിയത്.

Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7

ഇതോടെ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ നെവിൻ നിരാശയിലായിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ച ഹൗസിലെ ഏറ്റവും മികച്ച കണ്ടസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട് ശക്തമായി തിരിച്ചുവരികയായിരുന്നു നെവിൻ. അക്ബറിനൊപ്പം പാട്ട് പാടിയുമെല്ലാം നെവിൻ പ്രേക്ഷകരെ ഞെട്ടിച്ചു.

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: