scorecardresearch

എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: എനിക്ക് ഷാനവാസിനെ പോലെ ആവാൻ പറ്റില്ല എന്നാണ് ആദ്യം അനീഷ് പറഞ്ഞുകൊണ്ടിരുന്നത്. അതിൽ നിന്ന് എന്നോട് ലവ് യു പറയുന്ന അവസ്ഥയിൽ വരെ എത്തി

Bigg Boss Malayalam Season 7: എനിക്ക് ഷാനവാസിനെ പോലെ ആവാൻ പറ്റില്ല എന്നാണ് ആദ്യം അനീഷ് പറഞ്ഞുകൊണ്ടിരുന്നത്. അതിൽ നിന്ന് എന്നോട് ലവ് യു പറയുന്ന അവസ്ഥയിൽ വരെ എത്തി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Anumol Adhila Aneesh and Shanavas

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസണിന്റെ ഗ്രാൻഡ് ഫിനാലെ ഇനി ഒരാഴ്ച മാത്രം അകലെയാണ്. ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡിൽ ഹൗസിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ തിരഞ്ഞെടുക്കാനാണ് മോഹൻലാൽ മത്സരാർഥികളോട് പറഞ്ഞത്. എക്കാലവും സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സൗഹൃദം ആരുമായാണ് എന്ന് മത്സരാർഥികൾ പറയുന്നത് ഹൃദയസ്പർശിയായ നിമിഷമായി മാറുന്നു. 

Advertisment

ഞായറാഴ്ചത്തെ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പങ്കുവെച്ചതിൽ ആണ് മത്സരാർഥികൾ തങ്ങളുടെ സുഹൃദ്ബന്ധത്തെ കുറിച്ച് വൈകാരികമായി സംസാരിക്കുന്നത്. നല്ലൊരു സൗഹൃദം ജീവിത കാലം മുഴുവൻ ഉണ്ടാവണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഇവിടുള്ളൊരു ഇഷ്ടമുള്ള ആൾക്ക് കൊടുക്കാം എന്നാണ് മോഹൻലാൽ പറയുന്നത്.

Also Read: അനീഷിന്റേത് പ്രണയം അല്ല; അനുമോൾ എങ്ങനെ പ്രതികരിച്ചാലും കണ്ടന്റ്: ശാരിക ; Bigg Boss Malayalam Season 7

ഹൃദയം കല്ലാണ്, എനിക്ക് ഷാനവാസിനെ പോലെ ആവാൻ പറ്റില്ല എന്നാണ് ആദ്യം അനീഷ് പറഞ്ഞുകൊണ്ടിരുന്നത്. അതിൽ നിന്ന് എന്നോട് ലവ് യു പറയുന്ന അവസ്ഥയിൽ വരെ എത്തി എന്നാണ് ഷാനവാസിന്റെ വാക്കുകൾ. നെവിനെ ചേർത്ത് പിടിച്ച് അക്ബർ പറഞ്ഞത് ഇങ്ങനെ, നമ്മുടെ കൂടെ കൂട്ടാൻ പറ്റുന്ന നല്ല ഹൃദയമുള്ള മനുഷ്യനാണ് ഇവൻ എന്നാണ്.

Advertisment

Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7

അനുമോളുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ആദില പറയുന്നത്. ചില ബന്ധങ്ങൾ ഇങ്ങനെയാണ് ലാലേട്ടാ, നമ്മൾ അറിയാതെ ഒരാളുടെ ഫ്രണ്ട് ആയിപ്പോകും. എന്റെ ഹൃദയം അനുമോളുടെ അടുത്ത് സുരക്ഷിതമായിരിക്കും എന്ന് എനിക്ക് തോന്നുന്നു എന്നാണ് ആദിലയുടെ പ്രതികരണം. എല്ലാവർക്കും എന്റെ ഹൃദയം ഉണ്ടെന്ന് പറഞ്ഞ് ഫ്ളൈയിങ് കിസ് നൽകുകയാണ് ലാലേട്ടൻ.

Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7

ഞായറാഴ്ചത്തെ എപ്പിസോഡിൽ രണ്ട് എവിക്ഷൻ ഉണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. അനുമോൾ, അനീഷ്, അക്ബർ, ഷാനവാസ് എന്നിവർ സേഫ് ആയി. നെവിൻ, ആദില, സാബുമാൻ എന്നിവരാണ് ഡെയിഞ്ചർ സോണിൽ നിൽക്കുന്നത്.

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: