scorecardresearch

ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനുമോൾ ഈ ചെയ്തതെല്ലാം തമാശയ്ക്കാണ് എന്ന് അറിഞ്ഞിട്ടും അനീഷ് അത് തന്റെ ഗെയിമിന്റെ ഭാഗമായി ഉപയോഗിച്ചു എന്ന പ്രതികരണങ്ങളും വരുന്നുണ്ട്

Bigg Boss Malayalam Season 7: അനുമോൾ ഈ ചെയ്തതെല്ലാം തമാശയ്ക്കാണ് എന്ന് അറിഞ്ഞിട്ടും അനീഷ് അത് തന്റെ ഗെയിമിന്റെ ഭാഗമായി ഉപയോഗിച്ചു എന്ന പ്രതികരണങ്ങളും വരുന്നുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh and Anumol Game Strategy

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. അതിനിടയിൽ ആണ് അനുമോളോടുള്ള അനീഷിന്റെ വിവാഹാഭ്യർഥന വരുന്നത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അനീഷിനോടും അനുമോളോടും അതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇതേസമയം സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമാണ്. അനുമോളുടെ ജീവിതം വെച്ച് കളിക്കല്ലേ എന്ന അനുമോൾ ഫാൻസിന്റെ വാദങ്ങളും അനീഷിനെ ഇനിയും വേദനിപ്പിക്കല്ലേ എന്ന് അനീഷ് ഫാൻസിന്റെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. 

Advertisment

അനുമോൾ ആണ് ഇത് തുടങ്ങി വെച്ചത് എന്ന വാദങ്ങൾ ശക്തമാണ്. ഹാർട്ട് സിംപൽ കാണിച്ചും ഫ്ലൈയിങ് കിസ് കൊടുത്തും ഉൾപ്പെടെ അനുമോളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ആണ് അനീഷിന്റെ മനസിൽ ഇങ്ങനെയൊരു ആഗ്രഹം സൃഷ്ടിച്ചത് എന്ന് വാദിക്കുന്നവർ ഉണ്ട്. അനുമോൾ ഈ ചെയ്തതെല്ലാം തമാശയ്ക്കാണ് എന്ന് അറിഞ്ഞിട്ടും അനീഷ് അത് തന്റെ ഗെയിമിന്റെ ഭാഗമായി ഉപയോഗിച്ചു എന്ന പ്രതികരണങ്ങളും വരുന്നുണ്ട്.

Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7

അനുമോളോട് പ്രണയം തോന്നി എന്ന് അനീഷ് വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടനോട് പറയുന്നുണ്ട്. തന്നോട് ഈ വിധം പെരുമാറിയതിന് ശേഷം തന്റെ വിവാഹാഭ്യർഥന അനുമോൾ നിരസിക്കുമ്പോൾ അനീഷിന് അനുകൂലമായി പ്രേക്ഷകർ ചിന്തിക്കും എന്ന സ്ട്രാറ്റജിയാവാംഒരുപക്ഷേ അനീഷ് പിന്തുടരുന്നത്. അനീഷ് വിവാഹാഭ്യർഥന നടത്തിയതിന് ശേഷം ആദിലയോടും നൂറയോടുമെല്ലാം അനീഷിനെ കുറിച്ച് ആദില പറയുന്ന വാക്കുകളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നു.

Advertisment

Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7

അനീഷിന് 40 വയസുണ്ട്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ 42 വയസ്. എനിക്ക് വയ്യ ആദില എന്നാണ് അനുമോളിൽ നിന്ന് വന്ന പ്രതികരണങ്ങളിൽ ഒന്ന്. എന്റെ സങ്കൽപ്പത്തിലുള്ള ആൾ അല്ല അനിഷ് എന്ന് അനുമോൾ പറയുന്നതിലൂടെ അനുമോളുടെ നിലപാട് വ്യക്തമാണ്. ആ ചാപ്റ്റർ അവസാനിച്ചു. ഇനി അതിൽ പോസ്റ്റുമോർട്ടം നടത്താൻ താത്പര്യം ഇല്ല എന്ന് പറഞ്ഞ് അനീഷും നിലപാട് വ്യക്തമാക്കി.

Also Read: ലെസ്ബിയൻ ആണെന്ന് ഞാൻ ടീച്ചറോട് പറഞ്ഞു; ഉമ്മമാർ മാത്രമാണ് ആദ്യം അറിഞ്ഞത്: ആദില ; Bigg Boss Malayalam Season 7

അനീഷിന്റെ പ്രൊപ്പോസൽ വെച്ചായിരുന്നു അനുമോളുടെ ആ ദിവസത്തെ കണ്ടന്റ് മുഴുവനും വന്നത്. സീസൺ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ വന്ന ഈ ട്വിസ്റ്റ് വോട്ട് നിലയിലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

Also Read: വെളുക്കാൻ ഗ്ലൂട്ടാത്തയോൺ, സ്റ്റൈലൻ ഹെയർ എക്സ്റ്റൻഷൻ; അടിമുടി മേക്കോവറിൽ രേണു

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: