scorecardresearch

ലെസ്ബിയൻ ആണെന്ന് ഞാൻ ടീച്ചറോട് പറഞ്ഞു; ഉമ്മമാർ മാത്രമാണ് ആദ്യം അറിഞ്ഞത്: ആദില ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഞങ്ങൾക്ക് മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്ന് മനസിലായതോടെ സുഹൃത്തുക്കൾ ഞങ്ങളെ എല്ലായിടത്തും ഒരുമിച്ച് വിടാൻ തുടങ്ങി

Bigg Boss Malayalam Season 7: ഞങ്ങൾക്ക് മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്ന് മനസിലായതോടെ സുഹൃത്തുക്കൾ ഞങ്ങളെ എല്ലായിടത്തും ഒരുമിച്ച് വിടാൻ തുടങ്ങി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Adhila and Noora

Source: Facebook

Bigg Boss malayalam Season 7: നൂറയുമായുള്ള പ്രണയവും പിന്നാലെയുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം ആദില പലപ്പോഴായി പറഞ്ഞിട്ടുണ്ട്. നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ വെച്ച് സാബുമാനോട്  തുറന്ന് പറയുകയാണ് ആദില. നൂറ ചാറ്റ് ചെയ്ത് കഴിഞ്ഞ് അക്കൗണ്ട് ലോഗൗട്ട് ചെയ്യാൻ മറന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ രണ്ട് പേരുടേയും ഉപ്പമാരെ അറിയിക്കാതെ പ്രശ്നം പരിഹരിക്കാനാണ് ഉമ്മമാർ ആദ്യം ശ്രമിച്ചത് എന്നും ആദില വെളിപ്പെടുത്തുന്നു.

Advertisment

സൗദിയിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ ഞാനും നൂറയും അടുത്ത സുഹൃത്തുക്കളായി മാറി. ഞങ്ങൾക്ക് മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്ന് മനസിലായതോടെ സുഹൃത്തുക്കൾ ഞങ്ങളെ എല്ലായിടത്തും ഒരുമിച്ച് വിടാൻ തുടങ്ങി. ഇതോടെ ഞങ്ങൾ കൂടുതൽ അടുത്തു എന്ന് ആദില പറഞ്ഞു. 

Also Read: പ്രണയവും സൗഹൃദവുമല്ല; അനുമോളുടെ സ്ട്രാറ്റജി തകർത്ത അനീഷിന്റെ ഗെയിം ; Bigg Boss Malayalam Season 7

ഞാൻ ഒരു ആണോ നീ ഒരു ആണോ ആയിരുന്നു എങ്കിൽ നമുക്ക് കല്യാണം കഴിക്കാമായിരുന്നല്ലേ എന്ന് ഞാൻ നൂറയോട് ചോദിച്ചു. അപ്പോഴാണ് അവൾക്ക് എന്നോടും അങ്ങനെ ഒന്ന് തോന്നിയിട്ടുണ്ട് എന്ന് പറഞ്ഞത്. ഇതോടെ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഡമായി. ഞങ്ങൾ അടുത്തതോടെ ഞങ്ങളുടെ കുടുംബങ്ങളും പരസ്പരം അടുത്തു. ഷോപ്പിങ്ങിന് എല്ലാം ഒരിമിച്ച് പോയിരുന്നു. എന്റെ അനിയത്തിയും അവളുടെ അനിയത്തിയുമായെല്ലാം നല്ല കൂട്ടായിരുന്നു, ആദില പറഞ്ഞു.

Advertisment

"അവൾക്കും എന്നോട് അങ്ങനെ തോന്നിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ പിന്നെ എന്ത് എന്ന ചിന്ത വന്നു. കാരണം നമ്മൾ ആണും പെണ്ണും പ്രൊപ്പോസ് ചെയ്യുന്നത് ഒക്കെയാണ് കണ്ടിരിക്കുന്നത്. പിന്നെ സംസാരിച്ച് സംസാരിച്ചാണ് ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഡിഗ്രിക്ക് ഞങ്ങളെ ഒരുമിച്ച് പഠിപ്പിക്കാം എന്നെല്ലാം നേരത്തെ വീട്ടുകാർ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിൽ നിർത്താനായിരുന്നു തീരുമാനം. നൂറയുടെ വീട്ടുകാരുടെ കോൺടാക്റ്റ് വെച്ച് ഇഷ്ടപ്പെട്ട കോളജിൽ അഡ്മിഷൻ ലഭിക്കുമായിരുന്നു." 

Also Read: "നികുതിയായ 15 ലക്ഷം ബിഗ് ബോസ് കൊടുക്കണം; ഇത് ഞങ്ങൾ 8 വാഴകളായത് കൊണ്ടാണോ?" Bigg Boss Malayalam Season 7

"ഇതോടെ കുറച്ച് സമയം മുൻപിൽ ഉണ്ട് എന്നത് ആശ്വാസമായിരുന്നു. എന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ചാറ്റ് ലോഗോട്ട് ചെയ്യാൻ നൂറ മറന്നു. അവളുടെ അനിയത്തി ഞങ്ങളുടെ ചാറ്റ് വായിച്ചു.അതിൽ ഐ ലവ് യു എന്നും ഒരുമിച്ച് ജീവിക്കാം എന്നെല്ലാം പറയുന്നത് അവർ കണ്ടു.ഞങ്ങളുടെ ഫോട്ടോസും ചാറ്റിൽ ഉണ്ടായിരുന്നു.  ഉമ്മമാർ പരസ്പരം വിളിച്ച് പറഞ്ഞു. ബാപ്പമാരുടെ അടുത്തേക്ക് വിഷയം അപ്പോൾ എത്തിച്ചില്ല." 

"പെൺകുട്ടികളല്ലേ, വൃത്തികേടല്ലേ കാണിക്കുന്നത് ഇങ്ങനെയെല്ലാം ആണ് ഉമ്മമാർ പറഞ്ഞത്. ഉമ്മയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതോടെ അങ്ങനെയൊന്നും ഇല്ല, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞ് ഉമ്മയെ സമാധാനിപ്പിച്ചു. പിന്നെ വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോഴാണ് ഞാൻ നൂറയ്ക്ക് മെസേജ് അയച്ചിരുന്നത്. അത്രയും നാൾ ആഗ്രഹിച്ചതൊന്നും ഒന്നുമല്ലാതെയാത് പോലെ തോന്നി. പിന്നെ ഞങ്ങളെല്ലാവരും നാട്ടിലേക്ക് വന്നു. ബാപ്പമാരും വിഷയം അറിഞ്ഞതോടെ നൂറയെ ഹോസ്റ്റലിൽ നിർത്തിയില്ല." 

Also Read: 'നായ്ക്കളെ പോലെ ട്രീറ്റ് ചെയ്തു'; 'പട്ടായ ഗേൾസ്' അടിച്ചു പിരിഞ്ഞപ്പോൾ സംഭവിച്ചത്'; Bigg Boss Malayalam Season 7

"ഞങ്ങൾക്ക് പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. രണ്ട് വീട്ടുകാരുടേയും കയ്യിലുള്ള സാധനങ്ങൾ പരസ്പരം കൈമാറുന്ന സമയം എന്റെ ഓട്ടോഗ്രാഫും അവർ ഉമ്മയുടെ കയ്യിൽ കൊടുത്തിരുന്നു. ആ ഓട്ടോഗ്രാഫിൽ നൂറ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ടായി. പിന്നെ നൂറയ്ക്ക് ഒരുപാട് വിവാഹാലോചനകൾ വരാൻ തുടങ്ങി. ഇതോടെ സമ്മർദം കൂടി."

ആരോടെങ്കിലും ഇത് പറയണം എന്ന് തോന്നിയപ്പോൾ ഞാൻ ഒരു അധ്യാപികയോട് ഇക്കാര്യം പറഞ്ഞു. ഞാൻ ലെസ്ബിയൻ ആണെന്ന് ടീച്ചറോട് പറഞ്ഞു. അവരുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ പ്രതികരണം ആണ് കിട്ടിയത്. പിന്നെ വീട്ടിൽ നിന്ന് ഇറങ്ങാം എന്ന് ഞാനും നൂറയും തീരുമാനിക്കുകയായിരുന്നു," ആദില പറഞ്ഞു. 

Also Read:  3.5 ലക്ഷം രൂപ നേടി നൂറ; ആദിലയ്ക്കൊപ്പം ചേർന്ന് അക്ബറിനെ ചതിച്ചില്ല; Bigg Boss Malayalam Season 7

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: