/indian-express-malayalam/media/media_files/2025/11/02/bigg-boss-malayalam-season-7-nevin-money-task-2025-11-02-22-04-49.jpg)
ക്യാപ്റ്റനായ ആഴ്ചയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മണി വീക്ക് ടാസ്കിൽ പങ്കെടുക്കാൻ നെവിന് സാധിച്ചിരുന്നില്ല. മോഹൻലാൽ നൽകിയ ശിക്ഷയെ തുടർന്നായിരുന്നു ഇത്. എന്നാൽ പിന്നെ വന്ന ആഴ്ചയിൽ വിമർശിച്ച എല്ലാവരെ കൊണ്ടും നെവിൻ കയ്യടിപ്പിച്ചു. ഇതോടെ നെവിന് ഒരു ടാസ്ക് ചെയ്യാൻ അവസരം നൽകാം എന്ന് ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാർ ടാസ്കിൽ ഹൗസിന് പുറത്തേക്ക് പോയി കൈ നിറയെ കാശുമായി തിരിച്ചെത്തിയിരിക്കുകയാണ് നെവിൻ.
ബിഗ് ബാങ് മണി വീക്കിലെ ഏത് ടാസ്ക് ആണ് ചെയ്യാൻ വേണ്ടത് എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ഏറ്റവും റിസ്ക് ഉണ്ടായിരുന്ന കാറിൽ നിന്ന് പണം എടുക്കുന്ന ടാസ്ക് ആണ് നെവിൻ തിരഞ്ഞെടുത്തത്. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഈ ടാസ്ക് ചെയ്ത നെവിൻ ഹൗസിന് പുറത്തേക്ക് പോയി പണം എടുത്ത് സമയം തീരുന്നതിന് തൊട്ടുമുൻപ് തിരികെ കയറി.
Also Read: അനീഷിന്റേത് പ്രണയം അല്ല; അനുമോൾ എങ്ങനെ പ്രതികരിച്ചാലും കണ്ടന്റ്: ശാരിക ; Bigg Bossmalayalam Season 7
ഒരു സഞ്ചിയുമായിട്ടാണ് നെവിൻ പുറത്തേക്ക് ഓടിയത്. കാറ് മുഴുവൻ പരതി നെവിൻ പണം എടുക്കുന്നതിന് ഇടയിൽ ഹൗസിനുള്ളിലുള്ളവർ തിരികെ വരാൻ പറഞ്ഞ് ബഹളം വെച്ചു. ഇതോടെ സമയം തീരുന്നതിന് മുൻപ് നെവിൻ ഹൗസിനകത്തേക്ക് എത്തി. രണ്ട് സെക്കൻഡ് ബാക്കിയുള്ളപ്പോഴായിരുന്നു നെവിൻ തിരികെ കയറിയത്. സ്റ്റൈലായിട്ടായിരുന്നു നെവിന്റെ പണവുമായിച്ചുള്ള വീട്ടിലേക്കുള്ള തിരിച്ചുവരവ്.
Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7
ഒരു ലക്ഷം രൂപയാണ് കാറിൽ ബിഗ് ബോസ് വെച്ചിരുന്നത്. അതിൽ പതിനായിരം രൂപയുടെ അഞ്ച് നോട്ടുകെട്ടുകൾ ആണ് നെവിൻ എടുത്തത്.ഇതിന് പുറമെ നെവിന് പണം നൽകാൻ മത്സരാർഥികളിൽ ആർക്കെങ്കിലും താത്പര്യം ഉണ്ടോ എന്ന് ലാലേട്ടൻ ചോദിച്ചു. ഇതോടെ നെവിന് അനീഷ് 5000 രൂപ കൊടുത്തു. ഷാനവാസ് 4000 രൂപ കൊടുത്തു.
പക്ഷേ അനീഷിനും ഷാനവാസിനും 14000 രൂപയും 15000 രൂപയെല്ലാമാണ് ഗെയിമിൽ നിന്ന് കിട്ടിയിരുന്നത്. നൂറയും ആദിലയും ചേർന്ന് 50000 രൂപയും നെവിന് കൊടുത്തു. ഇതുപോലെ അനുമോളും അക്ബറുമെല്ലാം നെവിന് പണം നൽകി. ഇതോടെ നല്ലൊരു തുക നെവിന് ലഭിച്ചു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us