scorecardresearch

അനീഷിന്റേത് പ്രണയം അല്ല; അനുമോൾ എങ്ങനെ പ്രതികരിച്ചാലും കണ്ടന്റ്: ശാരിക ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: നെവിൻ അല്ലെങ്കിൽ അക്ബർ വിന്നർ ആവണം എന്നാണ് തന്റെ ആഗ്രഹം എന്നും ശാരിക പറഞ്ഞു. എന്നാൽ നെവിൻ ഫൈനൽ ഫൈവിൽ വരാതെ പുറത്താവാനുള്ള സാധ്യതയുണ്ട്

Bigg Boss Malayalam Season 7: നെവിൻ അല്ലെങ്കിൽ അക്ബർ വിന്നർ ആവണം എന്നാണ് തന്റെ ആഗ്രഹം എന്നും ശാരിക പറഞ്ഞു. എന്നാൽ നെവിൻ ഫൈനൽ ഫൈവിൽ വരാതെ പുറത്താവാനുള്ള സാധ്യതയുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Anumol and Aneesh

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ അവസാന ആഴ്ചയോട് അടുത്തപ്പോഴാണ് അനീഷ് വലിയൊരു ട്വിസ്റ്റ് കൊണ്ടുവരുന്നത്. നമുക്ക് വിവാഹം കഴിച്ചാലോ എന്ന് അനുമോളോടുള്ള അനീഷിന്റെ ചോദ്യം എല്ലാവരേയും ഞെട്ടിച്ചു. എന്നാൽ അനീഷിന്റെ ഈ നീക്കം ഗെയിം സ്ട്രാറ്റജിയുടെ ഭാഗമാണ് എന്ന് പറയുകയാണ് ഈ സീസണിൽ ഹൗസിൽ നിന്ന് പുറത്തായ കണ്ടസ്റ്റൻ്റ് ശാരിഗ. 

Advertisment

"അനീഷ് ഒരു സ്ട്രാറ്റജി ഇറക്കിയതാണ്. അനുമോൾ റിജക്ട് ചെയ്താലും യെസ് പറഞ്ഞാലും അനീഷിന് കണ്ടന്റ് ആണ്. എന്നാൽ അനീഷിന്റെ ഈ നീക്കത്തെ അതിവിദഗ്ധമായി നേരിടാൻ അനുമോൾക്ക് സാധിച്ചു," ശാരിക പറഞ്ഞു. പുറത്തായിപ്പോയ മത്സരാർഥികളെല്ലാം സീസണിന്റെ അവസാന ആഴ്ചയിൽ ഹൗസിലേക്ക് എത്താറുണ്ട്. ഇങ്ങനെ ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടും കയറാനായി യാത്ര തിരിക്കും മുൻപ് ഓൺലൈൻ മാധ്യമങ്ങളോടാണ് ശാരിക പ്രതികരിച്ചത്. 

Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7

നെവിൻ അല്ലെങ്കിൽ അക്ബർ വിന്നർ ആവണം എന്നാണ് തന്റെ ആഗ്രഹം എന്നും ശാരിക  പറഞ്ഞു. എന്നാൽ നെവിൻ ഫൈനൽ ഫൈവിൽ വരാതെ പുറത്താവാനുള്ള സാധ്യതയുണ്ട്. അനുമോൾ കുലശ്രീയായി, പിആറിലൂടെയൊക്കെയല്ല എന്നും ശാരിക പരിഹസിക്കുന്നുണ്ട്. 

Advertisment

Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7

ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിന്റെ പ്രൊമൊയിൽ നെവിൻ, സാബുമാൻ, ആദില എന്നിവർ ഡെയ്ഞ്ചർ സോണിൽ നിൽക്കുന്നതാണ് കാണിക്കുന്നത്. ഇവരിൽ രണ്ട് പേർ പോകുമോ അതോ ഒരാള ആയിരിക്കുമോ എവിക്ട് ചെയ്യുക എന്ന ചോദ്യം ഉയരുന്നുണ്ട്.സാബുമാൻ പുറത്താകാനാണ് സാധ്യത എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ. 

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: