/indian-express-malayalam/media/media_files/2025/07/21/bigg-boss-malayalam-season-7-prediction-list-july-21-2025-07-21-17-19-29.jpg)
Bigg Boss Malayalam Season 7 Prediction List
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരാൻ ഇനി 12 ദിവസങ്ങൾ മാത്രം ബാക്കി. 2025 ഓഗസ്റ്റ് 3ന് ബിഗ് ബോസ് സീസൺ ഏഴിന്റെ ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യും. ആരൊക്കെയാണ് ഈ സീസണിൽ മത്സരാർത്ഥികൾ എന്നറിയാനാണ് ബിഗ് ബോസ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നത്.
Also Read: New Malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ
സിനിമ, സംഗീതം, സോഷ്യൽ മീഡിയ, കായികം എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്ന പേരുകൾ പരിശോധിക്കാം.
Also Read: 3 വർഷത്തെ കഷ്ടപ്പാട്, 250 ദിവസത്തെ ഷൂട്ട്, എന്റെ ദൈവം വഴിയിൽ എന്നെ കൈവിട്ടില്ല: റിഷഭ് ഷെട്ടി
Also Read: ഒറ്റ കൈകൊണ്ട് ലക്ഷ്മിയെ പുഷ്പം പോലെ പൊക്കിയെടുത്ത് മിഥുൻ; എന്തോരം കഴിവുകളാ എന്ന് ആരാധകർ
നടി ഗായത്രി സുരേഷ് ഇത്തവണ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നു എന്നാണ് സോഷ്യൽ മീഡീയയിൽ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റിൽ പറയുന്നത്. മുൻഷി രഞ്ജിത്ത്, ഗീത ഗോവിന്ദം സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ, അവതാരക ശാരിക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അബിശ്രീ, നടിയും സ്റ്റാർ മാജിക് താരവുമായ അനുമോൾ, ഫാഷൻ കൊറിയോഗ്രാഫറായ നെവിൻ, നടൻ ആര്യൻ ഖദോരിയ, നടി അവന്തിക മോഹൻ, ജിഷിൻ മോഹൻ, സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ, ലെസ്ബിയൻ കപ്പിൾസ് ആയ ആദിറ നസ്ലിന ഫാത്തിമ നൂറ, ഗായകൻ അക്ബർ ഖാൻ, മുതിർന്ന നടിയായ രേഖ രതീഷ്, വിവാദ താരമായ രേണു സുധി, നടൻ അപ്പാനി ശരത് എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.
Also Read: സൽപുത്രനായ എന്റെ പൊന്നാങ്ങള; അനീഷിന് ആശംസയുമായി മഞ്ജു പത്രോസ്
ഓഗസ്റ്റ് മൂന്നിന് വൈകീട്ട് 7 മണി മുതലാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുക. ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഷോ കാണാനാവും.
Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: ചിത്രങ്ങളുമായി സാജൻ സൂര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.