scorecardresearch

Bigg Boss Malayalam Season 6: സാന്ത്വനം ബാലേട്ടൻ ബിഗ് ബോസിലേക്കോ?

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാഗമാകുമോ? രാജീവ് പരമേശ്വർ പറയുന്നു

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാഗമാകുമോ? രാജീവ് പരമേശ്വർ പറയുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season 6 Rajeev Parameshwar

Bigg Boss Malayalam Season 6

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സീസൺ ആറിന് കൊടിയേറാൻ ഇനി കഷ്ടിച്ച് 8 ദിവസങ്ങൾ മാത്രം ശേഷിക്കവേ,  മത്സരാർത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമാണ്. സാന്ത്വനം സീരിയലിലെ ബാലേട്ടനായി ജനപ്രീതി നേടിയ രാജീവ് പരമേശ്വരും ഈ സീസണിൽ മത്സരാർത്ഥിയായി എത്തുന്നു എന്നു അഭ്യൂഹങ്ങളുണ്ട്. 

Advertisment

ബിഗ് ബോസ് മലയാളം ആറാം സീസണിൽ കാണാമോ എന്ന ചോദ്യത്തിനു രാജീവ് പരമേശ്വർ തന്നെ മറുപടി നൽകുകയാണ് ഇപ്പോൾ.  "ഇല്ല, ഞാൻ ഷോയുടെ ഭാഗമല്ല. പുതിയ തമിഴ് സീരിയലിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാൻ ഇപ്പോൾ ചെന്നൈയിലാണ് ” ഇ-ടൈംസിനു നൽകിയ അഭിമുഖത്തിൽ രാജീവ് പറഞ്ഞു.

മാനസപുത്രി, ഓമനത്തിങ്കൾപക്ഷി, കാവ്യാഞ്ജലി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ രാജീവിന് വലിയ രീതിയിൽ പോപ്പുലാരിറ്റി നേടി കൊടുത്ത ഷോ ആയിരുന്നു സാന്ത്വനം. സന്ധ്യരാഗം എന്ന തമിഴ് പരമ്പരയിലാണ് നിലവിൽ രാജീവ് അഭിനയിച്ചു വരുന്നത്. 

ലോകമെമ്പാടും നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നു അറിയാനുള്ള കാത്തിരിപ്പിലാണ്  പ്രേക്ഷകർ. മാർച്ച് 10 ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ചെന്നൈ ആണ് ബിഗ് ബോസിനു വേദിയാവുന്നത് എന്നാണ് റിപ്പോർട്ട്. രണ്ടും മൂന്നും സീസണുകൾ ചിത്രീകരിച്ചതും ചെന്നൈയിലെ ലൊക്കേഷനിലായിരുന്നു. ബാക്കിയെല്ലാ സീസണുകളിലും ബിഗ് ബോസ് ഹൗസൊരുങ്ങിയത് ബോംബെയിൽ ആയിരുന്നു. 

Advertisment

നിരവധി മാറ്റങ്ങളോടെയും ട്വിസ്റ്റുകളോടെയുമാണ് ഈ സീസൺ എത്തുന്നത് എന്ന സൂചനയാണ് പ്രമോയും നൽകുന്നത്. ആറാം സീസണിന്റെ ഘടനയില്‍ തന്നെ മാറ്റമുണ്ടെന്നാണ്  പ്രൊമോ  സൂചിപ്പിക്കുന്നത്. ഈ സീസണിൽ, നാലു ബെഡ് റൂമുകളുണ്ടാവുമെന്ന് പ്രൊമോ വീഡിയോയിൽ മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്.  മറ്റു ഭാഷകളിലുള്ള ബിഗ് ബോസിൽ ഒന്നിലധികം ബെഡ് റൂമുകളും രണ്ട് വീടുമെല്ലാം പ്രേക്ഷകർ കണ്ട് പരിചരിച്ചതാണ്. എന്നാൽ മലയാളത്തില്‍ ഇതുവരേയും ഒരു വീടും ഒരു ബെഡ് റൂമുമായിരുന്നു മത്സരാർത്ഥികൾക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ, ബിഗ് ബോസ് വീടിനകത്തെ നാല് ബെഡ് റൂം എന്ന കൺസെപ്റ്റ് ഷോയെ എത്രത്തോളം നാടകീയമാക്കും എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: