scorecardresearch

മല്ലിക സുകുമാരന്റെ ഓരോ കഷ്ടപ്പാടെ, റീലുമായി ജുനൈസ്; പറഞ്ഞതത്രയും സത്യമെന്ന് സുപ്രിയ

അഭിമുഖങ്ങളിൽ മല്ലിക സുകുമാരൻ നേരിടുന്ന കുത്തിത്തിരിപ്പു ചോദ്യങ്ങളെ രസകരമായി റീലിൽ അവതരിപ്പിക്കുകയാണ് ജുനൈസ്

അഭിമുഖങ്ങളിൽ മല്ലിക സുകുമാരൻ നേരിടുന്ന കുത്തിത്തിരിപ്പു ചോദ്യങ്ങളെ രസകരമായി റീലിൽ അവതരിപ്പിക്കുകയാണ് ജുനൈസ്

author-image
Television Desk
New Update
Junaiz | Mallika Sukumaran

ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞാൽ അഭിമുഖങ്ങളിൽ തിളങ്ങുന്ന താരം ആരാണ് എന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ എന്നാവും ഉത്തരം. കുറിക്കു കൊള്ളുന്ന മറുപടികൾ കൊടുത്തും രസകരമായി സംസാരിച്ചുമൊക്കെ കാഴ്ചക്കാരുടെ ഹൃദയം കവരാറുണ്ട് മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ. പക്ഷേ പലപ്പോഴും, തീര്‍ത്തും അനാവശ്യമായ ചോദ്യങ്ങളും അഭിമുഖങ്ങളിൽ മല്ലിക സുകുമാരനു അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

Advertisment

മരുമക്കളിൽ സുപ്രിയയെ ആണോ പൂർണിമയെ ആണോ കൂടുതലിഷ്ടം?, മക്കളില്‍ ആരോടാണ് കൂടുതൽ ഇഷ്ടം?,   മരുമക്കളില്‍ ആരാണ് പൊസ്സസ്സീവ്?, പേരക്കുട്ടികളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സ്ഥിരമായി മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. 

ഈ കാര്യങ്ങൾ ചൂണ്ടി കാണിക്കുകയാണ് ബിഗ് ബോസ് താരം ജുനൈസ് വിപി. മല്ലിക സുകുമാരനോട് പൊതുവെ അവതാരകർ ചോദിക്കുന്ന കുത്തിത്തിരിപ്പു ചോദ്യങ്ങളെ ട്രോളുകയാണ് ജുനൈസ്. ജുനൈസിന്റെ റീല്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അധികം വൈകാതെ റീലിനു കമന്റുമായി സുപ്രിയയുമെത്തി. 

"സത്യം, സത്യം, സത്യം," ജുനൈസിന്റെ വീഡിയോയ്ക്ക് സുപ്രിയ നല്‍കിയ കമന്റ് ഇങ്ങനെ. ജുനൈസ് പറഞ്ഞതത്രയും അക്ഷരം പ്രതി ശരിയാണെന്ന് അംഗീകരിച്ചുകൊണ്ട് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

Advertisment

അഭിനയ രംഗത്ത് 50 വര്‍ഷം പൂർത്തിയാക്കിയ മല്ലിക സുകുമാരന്റെ സിനിമാജീവിതം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അവതാരക ചോദിച്ച ചോദ്യങ്ങളെ സമൂഹമാധ്യമങ്ങളിൽ പലരും വിമർശിച്ചിരുന്നു. 

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: