/indian-express-malayalam/media/media_files/3qzjy86EYUurvS5GpZ1R.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസണിൽ എല്ലായ്പ്പോഴും പ്രേക്ഷക ശ്രദ്ധ നേടുന്ന ടാസ്കുകളിൽ ഒന്നാണ് പരകായ പ്രവേശം. നാലാം സീസണിൽ ലക്ഷ്മി പ്രിയയെ അനുകരിച്ച് റിയാസ് നടത്തിയ പെർഫോമൻസ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കാഴ്ചകളിലൊന്നായിരുന്നു. ഇപ്പോഴിതാ, ആറാം സീസണിലും പരകായപ്രവേശം ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്.
ആദ്യദിനത്തിൽ, ശ്രീതു അർജുനായും ജിന്റോ ജാസ്മിനായും, നോറ അഭിഷേകായും, ജാസ്മിൻ സിജോയായും, സിജോ ശ്രീതുവായും, ഋഷി ജിന്റോയായും, അഭിഷേക് ഋഷിയായും, അർജുൻ നോറയായിട്ടുമാണ് പരകായപ്രവേശം നടത്തിയത്.
ടാസ്കിൽ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. നോറയായി നിറഞ്ഞാടുന്ന അർജുനെയാണ് ടാസ്കിൽ കണ്ടത്. അർജുന്റെ നോറയായുള്ള പ്രകടനം കൺഫെഷൻ റൂമിൽ വരെ എത്തിയപ്പോൾ ബിഗ് ബോസും ആക്റ്റിന്റെ ഭാഗമായ കാഴ്ചയാണ് പ്രൊമോയിൽ കാണാനാവുക.
പെർഫോമൻസ് ടാസ്കുകളിൽ എപ്പോഴും തിളങ്ങാറുള്ള അർജുൻ ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നാണ് ബിഗ് ബോസ് ആരാധകരുടെ കമന്റ്.
"പരകായപ്രവേശം ടാസ്കിൽ നോറയായി അർജുൻ തകർത്തു. നോറയുടെ ഐക്കോണിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും നോറയെ വ്യക്തിഹത്യ ചെയ്യാതെയും വൾഗർ ആകാതെയും നല്ല രീതിയിൽ അർജുൻ അവതരിപ്പിച്ചു. ഒറിജിനൽ നോറ തന്നെ അർജുന്റെ നോറ അവതാരത്തെ കണ്ട് ഒരുപാട് ചിരിക്കുന്നുണ്ടായിരുന്നു അർജുൻ്റെ കോമഡി, ടൈമിങ്ങിലുള്ള കൗണ്ടറുകൾ ഒരു രക്ഷയുമില്ല," എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
Read More Stories Here
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us