/indian-express-malayalam/media/media_files/Dmm7SpX2F5eE1dFaAtcx.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ വേദിയിൽ അവയവദാനത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്," എന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം, ബിഗ് ബോസ് വീടിനകത്ത് അവയവദാനം എന്ന ആശയം ഉൾകൊണ്ട് ശ്രീരേഖയും സിബിനും ചേർന്നൊരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു. മരണാനന്തരം തന്റെ മകന്റെ അവയവങ്ങൾ ജീവൻ നിലനിർത്തിയ യുവാവിനെ കാണാൻ അമ്മ എത്തുന്നതായിരുന്നു സ്കിറ്റിന്റെ വിഷയം. ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടാണ് മോഹൻലാൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചത്.
"ഞാൻ എന്റെ ശരീരം മുഴുവൻ അവയവദാനത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഒരു അവാർഡ് എനിക്കുണ്ട്, ഏറ്റവും കൂടുതൽ കണ്ണുകൾ ദാനം ചെയ്യാൻ സഹായിച്ചതിന്. എന്റെയും ശരീരം മൊത്തം ഞാൻ കൊടുത്തിരിക്കുകയാണ്. ഞാൻ ഈ ലോകത്തു നിന്ന് പോയി കഴിഞ്ഞാൽ ആ അവയവങ്ങൾ കൊണ്ട് എനിക്കൊരു ഗുണവുമില്ല. നമ്മുടെ രണ്ടു കണ്ണുകൾ കൊണ്ട് 2 പേർക്കാണ് കാഴ്ച ലഭിക്കാൻ പോവുന്നത്. അതുകൊണ്ട് എല്ലാവരും അവയവദാനം ചെയ്യാൻ മുൻകൈ എടുക്കണമെന്നാണ് എന്റെ ആഗ്രഹം."
"പലര്‍ക്കും ഇപ്പോഴും അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം", മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡര്‍ കൂടിയാണ് മോഹൻലാൽ.
Read More Stories Here
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us