scorecardresearch

ഗബ്രി പോവാൻ കാരണം നീ; ജാസ്മിനെ കുറ്റപ്പെടുത്തി ജിന്റോ, വീഡിയോ: Bigg Boss Malayalam 6

Bigg Boss Malayalam 6: ഗബ്രിയുടെ എവിക്ഷൻ ജാസ്മിനെകാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടയിൽ വീണ്ടും ജാസ്മിനെ മാനസികമായി തളർത്താനുള്ള ശ്രമത്തിലാണ് ജിന്റോ

Bigg Boss Malayalam 6: ഗബ്രിയുടെ എവിക്ഷൻ ജാസ്മിനെകാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടയിൽ വീണ്ടും ജാസ്മിനെ മാനസികമായി തളർത്താനുള്ള ശ്രമത്തിലാണ് ജിന്റോ

author-image
Television Desk
New Update
Bigg Boss Malayalam 6 Jinto Jasmin war

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ ഒൻപതാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായൊരു പടിയിറക്കത്തിനാണ് എട്ടാമത്തെ ആഴ്ച സാക്ഷിയായത്. മികച്ച ഗെയിമർ എന്ന രീതിയിൽ ശ്രദ്ധ നേടിയ ഗബ്രിയാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായത്. മത്സരാർത്ഥികളെല്ലാം അൻസിബയാവും ഈ ആഴ്ച പുറത്തുപോവുക എന്ന നിഗമനത്തിലായിരുന്നു. അതിനാൽ തന്നെ മത്സരാർത്ഥികൾക്കെല്ലാം വലിയ ഷോക്കിങ് ആയിരുന്നു ഗബ്രിയുടെ പടിയിറക്കം. 

Advertisment

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും.  ഇരുവരുടെയും ബന്ധം പ്രേക്ഷകർക്കിടയിലും സഹമത്സരാർത്ഥികൾക്കിടയിലും വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. ഇരുവരും പ്രേക്ഷകരെ കബളിപ്പിച്ച് ലവ് ട്രാക്ക് കളിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകർക്ക് ഈ കോമ്പോയോടുള്ള പ്രധാന വിമർശനം. തനിയെ നിന്നു കളിച്ചിരുന്നെങ്കിൽ ഫൈനൽ ഫൈവിൽ വരെ എത്താൻ മാത്രം കാലിബറുള്ള മത്സരാർത്ഥികളായിരുന്നു ഗബ്രിയും ജാസ്മിനുമെന്നും വലിയൊരു വിഭാഗം പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

സമാനമായ അഭിപ്രായമാണ്, മത്സരാർത്ഥികളിൽ ഒരാളായ ജിന്റോയ്ക്കുമുള്ളത്. ഗബ്രിയുടെ എവിക്ഷനു കാരണക്കാരി ജാസ്മിൻ ആണെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന ജിന്റോ ആണ് പുതിയ പ്രൊമോയിൽ നിറഞ്ഞു നിൽക്കുന്നത്. 

"നീ ഒറ്റയൊരുത്തി കാരണമാണ് ഗബ്രി പോയത്," എന്നാണ് ജിന്റോ ജാസ്മിനെ കുറ്റപ്പെടുത്തുന്നത്. "അവൻ ഒറ്റയ്ക്ക് നിന്നിരുന്നെങ്കിൽ മാന്യമായി കളിച്ചേനെ, നിന്റെ കൂടെ കൂട്ടുകൂടാൻ പോയത് അവന്റെ വിധി," എന്നും ജിന്റോ കുറ്റപ്പെടുത്തുന്നു. 

Advertisment

ഗബ്രിയുടെ എവിക്ഷൻ ജാസ്മിനെ ഇതിനകം തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടയിൽ വീണ്ടും ജാസ്മിനെ മാനസികമായി തളർത്താനുള്ള ശ്രമത്തിലാണ് ജിന്റോ. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: