scorecardresearch

Bigg Boss Malayalam Season 6: അന്ന് മോഹൻലാലിന്റെ സഹതാരം; ഇന്ന് ബിഗ് ബോസ് മത്സരാർത്ഥി

Bigg Boss Malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥി സുരേഷ് മേനോനെ അടുത്തറിയാം 

Bigg Boss Malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥി സുരേഷ് മേനോനെ അടുത്തറിയാം 

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 6 contestant Suresh Menon

Bigg Boss Malayalam Season 6 contestant Suresh Menon

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന്  തിരശ്ശീല ഉയർന്നു കഴിഞ്ഞു. ബിഗ് ബോസ് ഹൗസിലേക്ക് 19 മത്സരാർത്ഥികൾ ഇതിനകം പ്രവേശിച്ചു കഴിഞ്ഞു. മലയാളികൾക്ക് വർഷങ്ങൾക്കു മുൻപു തന്നെ പരിചിതനായൊരു നടനും ഈ സീസണിൽ മത്സരിക്കാൻ എത്തുന്നുണ്ട്. ബോംബെ മലയാളിയായ സുരേഷ് മേനോൻ ആണ് ഈ മത്സരാർത്ഥി.

Advertisment

പാലക്കാട് സ്വദേശിയായ  സുരേഷ് മേനോൻ 2009ലാണ് മോഹൻലാലിനൊപ്പം ഭ്രമരത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് മേനോൻ അവതരിപ്പിച്ചത്. 

കൊമേഡിയൻ കൂടിയായ സുരേഷ് മേനോൻ ഒരു ടെലിവിഷൻ താരം കൂടിയാണ്. കോമഡി സർക്കസ് എന്ന ടെലിവിഷൻ ഷോയിലും സുരേഷ് മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി റേഡിയോ പരിപാടികളുടെ  അവതാരകൻ കൂടിയാണ് സുരേഷ് മേനോൻ. ഹലോ കൗൺ എന്ന ഗെയിം ഷോയിൽ വിധികർത്താവായും സുരേഷ് മേനോൻ എത്തിയിരുന്നു. 

ഗ്രാൻഡ് മസ്തി, ഫിർ ഹെരാ ഫേരി, പാർട്‌ണർ, ഫൂൾ എൻ ഫൈനൽ, ക്രാസി 4, ദീവാനെ ഹ്യൂയേ പാഗൽ, ചൽത്തേ ചൽത്തേ, ഗോഡ് ഒൺലി നോസ്, ദിൽ തോ പാഗൽ ഹേ, ഹലോ തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് മേനോൻ അഭിനയിച്ചിട്ടുണ്ട്. 

Advertisment

Read More Television Stories Here

    Bigg Boss

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: