/indian-express-malayalam/media/media_files/ysQ8IfYW1L02SPPwFxBB.jpg)
Bigg Boss malayalam Season 6:ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി മൂന്നു നാളുകൾ മാത്രം ബാക്കി.എന്താണ് ഈ സീസൺ ആരാധകർക്കായി കരുതിയിരിക്കുന്ന സർപ്രൈസുകൾ എന്നറിയാനുള്ള ആവേശത്തിലാണ് ഷോയുടെ പ്രേക്ഷകർ. മാർച്ച് 10 ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യുക.
ബിഗ് ബോസ് പ്രേക്ഷകരുടെ ആവേശത്തിന് ഓളം സമ്മാനിക്കാൻ പുതിയൊരു ഗാനം സമ്മാനിക്കുകയാണ് സോഷ്യൽ മീഡിയ താരവും നടനുമായ അദ്രിജോ. ബോസേ ബിഗ് ബോസേ എന്നു തുടങ്ങുന്ന ഒരു കിടിലൻ പാട്ടു തന്നെ അദ്രിജോ ഒരുക്കിയിട്ടുണ്ട്.
മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കായി ഞായറാഴ്ച രണ്ട് മത്സാർത്ഥികളെ മോഹൻലാൽ പരിചയപ്പെടുത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഷോ തുടങ്ങും മുൻപ് ഇത്തരത്തിലുള്ള ഒരു പരിചയപ്പെടുത്തൽ. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ഈ സീസണിൽ മത്സരിക്കാനെത്തുന്നത്.
ഈ വർഷം ചെന്നൈ ആണ് ബിഗ് ബോസിനു വേദിയാവുന്നത് എന്നാണ് റിപ്പോർട്ട്. രണ്ടും മൂന്നും സീസണുകൾ ചിത്രീകരിച്ചതും ചെന്നൈയിലെ ലൊക്കേഷനിലായിരുന്നു. ബാക്കിയെല്ലാ സീസണുകളിലും ബിഗ് ബോസ് ഹൗസൊരുക്കിയത് മുംബൈയിൽ ആയിരുന്നു.
Read More Television Stories Here
- Bigg Boss Malayalam 6 Contestants: ബിഗ് ബോസിൽ ആരെയൊക്കെ പ്രതീക്ഷിക്കാം?
- Bigg Boss Malayalam Season 6: ബിഗ് ബോസ് മാമാങ്കം കൊടിയേറാൻ ഇനി 6 ദിവസങ്ങൾ മാത്രം
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: ബിഗ്ഗ് ബോസ്സ് സീസൺ 6ൽ ഇവരുമുണ്ടാകും
- Bigg Boss Malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.