/indian-express-malayalam/media/media_files/sdAjus8AH911kYpwUf6a.jpg)
Bigg Boss Malayalam Season 6 contestant അൻസിബ ഹസ്സൻ
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയർന്നു. ബിഗ് ബോസ് ഹൗസിലേക്ക് മത്സരാർത്ഥികൾ ഓരോന്നായി പ്രവേശിച്ചു കഴിഞ്ഞു. ആദ്യ മത്സരാർത്ഥിയായി എത്തിയത് മലയാള സിനിമകളിലൂടെ പ്രശസ്തയായ നടി അൻസിബ ഹസ്സനാണ്.
ആരാണ് അൻസിബ ഹസ്സൻ?
നിരവധി മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അൻസിബ ഹസ്സൻ. മോഹൻലാൻ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രം അവതരിപ്പിച്ചാണ് മലയാളം സിനിമാ മേഖലയിൽ ശ്രദ്ധനേടുന്നത്. 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കോഴിക്കോട് സ്വദേശിയായ അൻസിബ, ദൃശം 2, ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ജോൺ ഹോനായി, ഷീ ടാക്സി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.