/indian-express-malayalam/media/media_files/wLwh1mLvLTaHT3f3pKxm.jpg)
Bigg Boss Malayalam 6 contestant Arjun Syam Gopan
Bigg Boss malayalam Season 6: 19 മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളം ആറാം സീസണിനു തുടക്കമായിരിക്കുകയാണ്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ ശ്യാം ഗോപനാണ് ഈ സീസണിലെ മത്സരാർത്ഥികളിൽ ഒരാൾ. മോഡലിംഗ്, ബോഡി ബില്‍ഡിംഗ് മേഖലകളിൽ തിളങ്ങുന്ന ചെറുപ്പക്കാരനാണ് അർജുൻ.
ആരെയും അമ്പരപ്പിക്കുന്ന ഒരു ട്രാന്‍സ്‌ഫൊര്‍മേഷന്റെ കഥയും അർജുനു പറയാനുണ്ട്. ചെറുപ്പത്തിൽ അൽപ്പം വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു അർജുന്. മോഡലിങ്ങിന് പറ്റിയ ശരീരമല്ല അതെന്ന കളിയാക്കലുകളിൽ നിന്നുമാണ് ഒരർത്ഥത്തിൽ അർജുന്റെ യാത്ര ആരംഭിക്കുന്നത്. നിശ്ചയദാർഢ്യത്തോടെയും കൃത്യമായ വ്യായാമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും തന്നെത്തന്നെ മാറ്റി മറിക്കുകയായിരുന്നു അർജുൻ. രണ്ടും ഒരാൾ തന്നെയാണോ എന്ന് കാഴ്ചക്കാരെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള വ്യത്യാസമുണ്ട് രണ്ടുകാലങ്ങളിലെയും ചിത്രങ്ങൾ തമ്മിൽ.
അർജുന്റെ യൂട്യൂബ് ചാനലിലെ ട്രാൻസ്ഫൊർമേഷൻ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2002ൽ അർജുൻ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു അത്ലറ്റ് കൂടിയാണ് അർജുൻ, ജൂഡോയിലാണ് പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്. ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട് അർജുൻ. എംബിഎ ബിരുദധാരിയായ അർജുൻ കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്.
Read More Television StoriesHere
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: Ansiba Hassan, ബിഗ് ബോസ് മത്സരാർത്ഥി അൻസിബ ഹസ്സനെ പരിചയപ്പെടാം
- Bigg Boss Malayalam Season 6: Yamuna Rani, ബിഗ് ബോസിൽ അങ്കംകുറിക്കാൻ നടി യമുന റാണി
- Bigg Boss Malayalam Season 6: Sreethu Krishnan, 'അമ്മയറിയാതെ' അലീന ടീച്ചർ ബിഗ് ബോസ് വീട്ടിലേക്ക്
- Bigg Boss Malayalam Season 6: അന്ന് മോഹൻലാലിന്റെ സഹതാരം; ഇന്ന് ബിഗ് ബോസ് മത്സരാർത്ഥി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.