/indian-express-malayalam/media/media_files/Q8NGQ4ugV0bTb69LSL9R.jpg)
Bigg Boss Malayalam 6 Elimination
Bigg Boss malayalam 6: ബിഗ് ബോസ് വീടിനകത്ത് മത്സരാത്ഥികൾ 40 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മറ്റൊരു വാരാന്ത്യ എപ്പിസോഡ് കൂടിയെത്തുമ്പോൾ ആരാവും ബിഗ് ബോസ് വീട്ടിൽ നിന്നും ഈ ആഴ്ച പടിയിറങ്ങുക എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
അതേസമയം, വോട്ടിംഗിൽ ഏറെ പിന്നിലുള്ള ജാൻമണി ദാസും ശ്രീരേഖയുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരുമാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരാൻ വാരാന്ത്യ എപ്പിസോഡ് വരെ കാത്തിരുന്നേ മതിയാവൂ.
പുറത്തുവന്ന പ്രമോയിൽ, സിബിനെതിരെ ശിക്ഷാനടപടികൾ വിധിക്കുന്ന മോഹൻലാലിനെയാണ് കാണാനാവുക. കഴിഞ്ഞ ദിവസം സിബിൻ ജാസ്മിനെതിരെ മോശപ്പെട്ട ആംഗ്യം കാണിച്ചത് വീടിനകത്ത് വലിയ ബഹളങ്ങൾക്കിടയാക്കിയിരുന്നു. ഈ വിഷയമാണ് മോഹൻലാൽ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.
ജാസ്മിൻ ക്വാളിറ്റിയില്ലാത്ത മത്സരാർത്ഥിയാണെന്ന് സിബിൻ സഹമത്സരാർത്ഥികളുമായി സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇത്തരം മോശം ചേഷ്ടകൾ കാണിക്കുന്ന നിങ്ങൾ ക്വാളിറ്റിയുള്ള മത്സരാർത്ഥിയാണോ എന്നാണ് മോഹൻലാലിന്റെ ചോദ്യം.
വൈൽഡ് കാർഡിന്റെ എല്ലാ ആനൂകൂല്യവും കൈപ്പറ്റി വീടിനകത്തെത്തിയ മത്സരാർത്ഥിയാണ് സിബിൻ. പുറത്തുനിന്നു ഗെയിം കണ്ടും വിലയിരുത്തിയും ജാസ്മിൻ പുറത്ത് വലിയ രീതിയിൽ ഹേറ്റേഴ്സ് ഉണ്ടെന്ന് മനസ്സിലാക്കിയും വീടിനകത്ത് എത്തിയ സിബിൻ വന്ന നാൾ മുതൽ ജാസ്മിനെയാണ് ടാർഗറ്റ് ചെയ്യുന്നത്. വീട്ടിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും തനിക്കൊപ്പം നിർത്തിയാണ് സിബിൻ ജാസ്മിനെ അറ്റാക്ക് ചെയ്യുന്നത്. എന്നാൽ, ജാസ്മിനെ നിരന്തരം ട്രിഗർ ചെയ്യാൻ ശ്രമിച്ച് സിബിൻ സ്വയം ട്രിഗറാവുന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ടത്. ഒറ്റയ്ക്ക് പൊരുതി നിൽക്കുന്ന ജാസ്മിന് ഫാൻ ബേസ് കൂടാനും സിബിന്റെ ഭാഗത്തു നിന്നുള്ള ഈ അറ്റാക്കുകൾ സഹായിച്ചിട്ടുണ്ട്.
Read More Stories Here
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us