/indian-express-malayalam/media/media_files/4BAyc9pQlPtOJ5HbmIh5.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ 90 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കേ, രണ്ടുപേർ കൂടി എവിക്റ്റായിരിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. ഗ്രാൻഡ് ഫിനാലെ ജൂൺ 16നാവുമെന്നാണ് റിപ്പോർട്ട്.
ജാസ്മിൻ, അർജുൻ, ശ്രീതു, നോറ, സിജോ, അഭിഷേക്, ഋഷി, ജിന്റോ എന്നിങ്ങനെ എട്ടുപേരാണ് അന്തിമഘട്ടത്തിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ഇപ്പോൾ സിജോയും നോറയും പുറത്തായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഷോയിൽ ശ്രദ്ധേയമായ സാന്നിധ്യം തെളിയിച്ച മത്സരാർത്ഥികളാണ് ഇരുവരും.
ആദ്യദിനം മുതൽ തനിയെ നിന്നു കളിച്ച മത്സരാർത്ഥികളിൽ ഒരാൾ എന്ന് നോറയെ വിശേഷിപ്പിക്കാം. നിരവധി ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നോറ മുസ്‌കൻ. കോഴിക്കോട് സ്വദേശിയായ നോറ കണ്ടന്റ് ക്രിയേറ്റർ, റൈഡർ, മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം കൈവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തോളം ഉപയോക്താക്കളാണ് നോറയെ പിന്തുടരുന്നത്. ബൈക്കിൽ യാത്രചെയ്യാനിഷ്ടിമുള്ള നോറയ്ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്.
ബിഗ് ബോസ് സീസൺ ആറിലെ ശക്തനായ മത്സരാർത്ഥികളിലൊരാളായിരുന്നു സിജോ. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ വ്ളോഗറാണ് സിജോ ജോൺ. ആലപ്പുഴ സ്വദേശിയായ സിജോയ്ക്ക് സിജോ ടോക്സ് എന്നൊരു യൂട്യൂബ് ചാനൽ തന്നെയുണ്ട്. സമൂഹത്തിൽ നടക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും അതിൽ തന്റേതായി അഭിപ്രായം എന്താണെന്നും മടികൂടാതെ തുറന്ന് പറയുന്നതിലൂടെയാണ് സിജോ ജനശ്രദ്ധ നേടിയത്.
ബിഗ് ബോസ് ഷോയ്ക്കിടയിൽ ദൗർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് സിജോയ്ക്ക് ഇടയ്ക്ക് ഷോ വിട്ടു പോവേണ്ടി വന്നിരുന്നു. റോക്കിയിൽ നിന്നും ശാരീരികമായി പരുക്കേറ്റ സിജോയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ വിശ്രമത്തിനു ശേഷം സിജോ ഷോയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Read More Stories Here
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us