/indian-express-malayalam/media/media_files/kBZHXFdpI3ylxwZWr2Ln.jpg)
Bigg Boss malayalam 6: ബിഗ് ബോസ് സീസൺ ആറിൽ നിന്നും നിർഭാഗ്യവശാൽ പുറത്തിറങ്ങേണ്ടി വന്ന മത്സരാർത്ഥിയാണ് അസി റോക്കി. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോക്കി. എന്നാൽ, സഹമത്സരാർത്ഥിയായ സിജോയുമായുള്ള വാക്കേറ്റത്തിനിടയിൽ സിജോയെ ഇടിച്ചതാണ് റോക്കിയ്ക്ക് വിനയായത്. ഫിസിക്കൽ അസാൾട്ടിന്റെ പുറത്ത് ഷോയിൽ നിന്നും റോക്കിയെ പുറത്താക്കുകയായിരുന്നു.
തിരിച്ച് വീട്ടിലെത്തിയ റോക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിൽ തനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികൾ ആരൊക്കെയാണെന്നും ആരൊക്കെ ഫൈനൽ ഫൈവിൽ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നുമൊക്കെയാണ് റോക്കി വീഡിയോയിൽ പറയുന്നത്.
"നിങ്ങളെ എല്ലാവരെയും നിരാശപ്പെടുത്തേണ്ടി വന്നതിൽ വിഷമമുണ്ട്. എന്റെ കൂടെ നിന്ന എല്ലാവരോടും നന്ദി. ടീം ഡെന്നിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. പ്രധാനമായും മുടിയനെ, അർജുനെ... അർജുൻ എനിക്കു നല്ലൊരു വഴികാട്ടിയായിരുന്നു. ഞാൻ ബിഗ് ബോസ് വീടിനകത്ത് അധികം മാപ്പൊന്നും പറഞ്ഞിട്ടില്ല. പക്ഷേ എന്റെ ഒരു ആക്റ്റ് മോശമായപ്പോൾ, അർജുൻ എന്നോട് സോറി പറയാൻ പറഞ്ഞപ്പോൾ ഉടനെ തന്നെ ഞാൻ ചെയ്തു. അവനെ ഞാൻ ട്രസ്റ്റ് ചെയ്യുന്നു. നല്ലൊരു ടീമായിരുന്നു ഞങ്ങൾ എല്ലാവരും."
"നിങ്ങൾക്കവിടെ ജനുവിനായ ആളുകളെ കാണണം എന്നാണെങ്കിൽ റോക്കി പറയുന്നത് വിശ്വസിക്കാം, അവിടെ അർജുനുണ്ട്, ഋഷിയുണ്ട്, അൻസിബയുണ്ട്, ശ്രീതുവുണ്ട്, ജാൻമണിയുണ്ട്. ഈ അഞ്ചു പേരും ഫൈനൽ ഫൈവിൽ എത്താൻ അർഹതയുള്ളവരാണ്. അവർക്ക് മുഖം മൂടികളില്ല, മുഖങ്ങൾ മാത്രമേയുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ സപ്പോർട്ട് ചെയ്യൂ. അവരിൽ ആരു വിജയിച്ചാലും ഞാൻ ഹാപ്പിയാണ്. മുടിയൻ എന്റെ ഹൃദയം തൊട്ടൊരു അനിയനാണ്. ആരുടെയെങ്കിലും കഥ കേട്ട് ഞാനവിടെ കരഞ്ഞിട്ടുണ്ടെങ്കിൽ അത് അർജുന്റെ ജീവിതകഥ കേട്ടിട്ടാണ്," റോക്കി പറയുന്നു.
Read More Stories Here
- ആദ്യം കൂട്ടുകാരായാവർ, പിന്നീട് ശത്രുക്കളും, ഒടുവിൽ ഒരാൾ കണ്ണീരോടെ പുറത്തേക്ക്
- 6 വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്; അലറിക്കരഞ്ഞും പതം പറഞ്ഞും റോക്കി
- സിജോയെ കയ്യേറ്റം ചെയ്തു; റോക്കി ഷോയിൽ നിന്നും പുറത്തേക്ക്
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us