scorecardresearch

6 വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്; അലറിക്കരഞ്ഞും പതം പറഞ്ഞും റോക്കി, Bigg Boss Malayalam 6

Bigg Boss Malayalam 6: "ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്.  റോക്കി തോറ്റു," മുഖത്തടിച്ചും സ്വയം വേദനിപ്പിച്ചുമായിരുന്നു റോക്കിയുടെ കുറ്റസമ്മതം

Bigg Boss Malayalam 6: "ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്.  റോക്കി തോറ്റു," മുഖത്തടിച്ചും സ്വയം വേദനിപ്പിച്ചുമായിരുന്നു റോക്കിയുടെ കുറ്റസമ്മതം

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rocky | Biggboss

Bigg Boss Malayalam 6

Bigg Boss malayalam 6: വാരാന്ത്യ എപ്പിസോഡിനു തൊട്ടുപിന്നാലെ, വീടിനകത്ത് നടന്ന അപ്രതീക്ഷിത സംഭവങ്ങളുടെ നടുക്കത്തിലാണ് ബിഗ് ബോസ് വീട്. സഹ മത്സരാർത്ഥി സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്നും അസി റോക്കി പുറത്തായിരിക്കുകയാണ്.  വാക്കേറ്റത്തിനിടയിൽ റോക്കി സിജോയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്. 

Advertisment

പുറത്തുവന്ന പുതിയ പ്രമോയിൽ റോക്കിയും സിജോയും ഹാളിൽ വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും കാണാം. റോക്കി സിജോയോട് ധൈര്യമുണ്ടെങ്കിൽ ദേഹത്ത് കൈ വെച്ച് നോക്കുവെന്ന് വെല്ലുവിളിക്കുന്നുണ്ട്. കൈവെച്ചാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സിജോ റോക്കിയുടെ താടിയിൽ പിടിക്കുന്നതും കാണാം. പിന്നാലെ സിജോയുടെ കവിളിൽ തല്ലുകയാണ് റോക്കി. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിൽ അന്താളിച്ചു നിൽക്കുകയാണ് സഹമത്സരാർത്ഥികൾ. അർജുൻ ഓടി വന്ന് റോക്കിയെ പിടിച്ചു മാറ്റുന്നതും മറ്റുള്ള മത്സരാർത്ഥികൾ ഓടി സിജോയ്ക്ക് അരികിലേക്ക് വരുന്നതും കാണാം.  

വീടിനകത്തെ പ്രശ്നങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചതോടെ റോക്കിയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു.  സിജോയെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിക്കുകയും മെഡിക്കൽ സംഘം പരിശോധിക്കുകയും ചെയ്തു.

കൺഫെഷൻ റൂമിലെത്തിയ റോക്കി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. 'സിജോയോട് ഞാൻ പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാൽ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്' എന്നൊക്കെ കരച്ചിലിനിടയിൽ റോക്കി പറയുന്നുണ്ടായിരുന്നു. 

Advertisment

"എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തേക്കുള്ള വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്.  റോക്കി തോറ്റു," എന്നൊക്കെ കരഞ്ഞുകൊണ്ട് തന്റെ മുഖത്തടിച്ചും ഏങ്ങലടിച്ചുകരഞ്ഞുമാണ് റോക്കി മനസ്സിലെ പ്രക്ഷുബ്ധത പ്രകടിപ്പിച്ചത്. റോക്കി ഒന്നു ശാന്തമായതോടെ ബിഗ് ബോസ്, ഷോയിൽ നിന്നും റോക്കി പുറത്തായ കാര്യം അറിയിക്കുകയായിരുന്നു. 

റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയ കാര്യം ബിഗ് ബോസ് അനൗൺസ് ചെയ്തതോടെ മത്സരാർത്ഥികളിൽ പലരും തളർന്നു. റിഷി, അൻസിബ, അർജുൻ എന്നിവരൊക്കെ ഏറെ സങ്കടത്തോടെയും കരച്ചിലോടെയുമാണ് ഈ വാർത്ത കേട്ടത്. വീടിനകത്ത് ആകെ സങ്കടകരമായ അന്തരീക്ഷമാണിപ്പോൾ തളം കെട്ടി നിൽക്കുന്നത്. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: