/indian-express-malayalam/media/media_files/yPRCuQW6JO1PGVz1TkWB.jpg)
പ്രതാകാത്മക ചിത്രം
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലെ ക്യുആര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേയ്മെന്റ് നെറ്റ്വര്‍ക്കിലൂടെ ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരിച്ച്, മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകള്‍ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.
ദുബായിലേക്കും യുഎഇയിലേക്കും പ്രതിവര്‍ഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തടസമില്ലാത്ത പേയ്മെന്റ് സൗകര്യങ്ങള്‍ നല്കാന് എന്‍ഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീയിലുടനീളം ലഭ്യമായ ഈ സേവനം പിന്നീട് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ തുടങ്ങിയ മേഖലകളിലും ലഭിക്കും.
യുഎഇയില്‍ യുപിഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ല പറഞ്ഞു. എന്‍പിസിഐ ഇന്റര്‍നാഷണലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശക്തിപ്പെടുത്താനും ഇന്ത്യന്‍ യാത്രക്കാര്‍ക്കും എന്‍ആര്‍ഐകള്‍ക്കും തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇന്‍സ്റ്റിറ്റിയൂഷണല്‍ പെയ്മെന്റ് സൊലൂഷ്യന്‍സ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
Read More:
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.