ഡിസ്‌ലൈക്ക് ബട്ടൻ അവതരിപ്പിക്കാൻ ഒരുങ്ങി ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഡിസ്‌ലൈക്ക് ബട്ടൻ പരീക്ഷിക്കുന്നതായി ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അറിയിച്ചു. ഫീഡ് പോസ്റ്റുകളിലെയും റീലുകളിലെയും കമന്റ് വിഭാഗത്തിലാണ് ഡിസ്‌ലൈക്ക് ബട്ടൻ എത്തുന്നത്.
അതേസമയം, ഡിസ്‌ലൈക്കുകളുടെ എണ്ണം ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ലെന്നാണ് വിവരം. കൂടാതെ നിങ്ങൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടോ എന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാനും സാധിക്കില്ല. കമന്റുകൾ റാങ്ക് ചെയ്യാനാകും പ്രധാനമായും ഡിസ്‌ലൈക്ക് ഉപയോഗിക്കുക എന്നാണ് സൂചന.
കമന്റുകളെ കുറിച്ച് ധാരണ നൽകുന്നതിനുള്ള ഒരു സ്വകാര്യ മാർഗമായിരിക്കും ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറെന്ന് ആദം മൊസേരി ത്രെഡിസിൽ കുറിച്ചു. ഇൻസ്റ്റാഗ്രാലെ കമന്റ് സെക്ഷൻ കൂടുതൽ സൗഹൃദപരമാക്കാൻ ഫീച്ചർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ഫീച്ചർ പരീക്ഷിക്കുന്നതായി ഇൻസ്റ്റഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഫീച്ചർ എപ്പോഴാണ് എല്ലാവരിലേക്കും എത്തുക എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല.
Read More:
ഇഷ്ടപ്പെട്ടില്ലേ? ഇനി അതും അറിയിക്കാം; ഡിസ്‌ലൈക്ക് ബട്ടൺ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാം
ഫീഡ് പോസ്റ്റുകളിലെയും റീലുകളിലെയും കമന്റ് വിഭാഗത്തിലാകും ഡിസ്‌ലൈക്ക് ബട്ടൻ ലഭ്യമാകുക

ഫയൽ ഫൊട്ടോ
ഡിസ്‌ലൈക്ക് ബട്ടൻ അവതരിപ്പിക്കാൻ ഒരുങ്ങി ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഡിസ്‌ലൈക്ക് ബട്ടൻ പരീക്ഷിക്കുന്നതായി ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അറിയിച്ചു. ഫീഡ് പോസ്റ്റുകളിലെയും റീലുകളിലെയും കമന്റ് വിഭാഗത്തിലാണ് ഡിസ്‌ലൈക്ക് ബട്ടൻ എത്തുന്നത്.
അതേസമയം, ഡിസ്‌ലൈക്കുകളുടെ എണ്ണം ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ലെന്നാണ് വിവരം. കൂടാതെ നിങ്ങൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടോ എന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാനും സാധിക്കില്ല. കമന്റുകൾ റാങ്ക് ചെയ്യാനാകും പ്രധാനമായും ഡിസ്‌ലൈക്ക് ഉപയോഗിക്കുക എന്നാണ് സൂചന.
കമന്റുകളെ കുറിച്ച് ധാരണ നൽകുന്നതിനുള്ള ഒരു സ്വകാര്യ മാർഗമായിരിക്കും ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറെന്ന് ആദം മൊസേരി ത്രെഡിസിൽ കുറിച്ചു. ഇൻസ്റ്റാഗ്രാലെ കമന്റ് സെക്ഷൻ കൂടുതൽ സൗഹൃദപരമാക്കാൻ ഫീച്ചർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ഫീച്ചർ പരീക്ഷിക്കുന്നതായി ഇൻസ്റ്റഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഫീച്ചർ എപ്പോഴാണ് എല്ലാവരിലേക്കും എത്തുക എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.