/indian-express-malayalam/media/media_files/2025/02/14/f9AU2LIqX2zV55BsCvTu.jpg)
ചിത്രം: ജിയോ ഹോട്സ്റ്റാർ
രാജ്യത്തെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റും സംയോജിപ്പിച്ച് ജിയോ ഹോട്സ്റ്റാർ ഇന്ന് പ്രഖ്യാപിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രീമിയം വിനോദം യഥാർത്ഥത്തിൽ ലഭ്യമാക്കുക എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപനത്തിനു പിന്നാലെ സിഇഒ കിരൺ മണി പറഞ്ഞു.
10 ഭാഷകളിലായി വിവിധ ഷോകൾ, സിനിമകൾ, ലൈവ് സ്‌പോർട്‌സ് പരിപാടികൾ എന്നിവ ജിയോ ഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നു. ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാർക്ക് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് വളരെ എളുപ്പത്തിൽ മാറാൻ കഴിയുമെന്ന് ജിയോ ഹോട്ട്സ്റ്റാർ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒറിജിനൽ ഉള്ളടക്കത്തിന് പുറമേ, എൻബിസി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രോസ്, ഡിസ്കവറി, എച്ച്ബിഒ, പാരാമൗണ്ട് എന്നിവയിൽ നിന്നുള്ള കണ്ടന്റുകളും ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകും. നിലവിൽ മറ്റൊരു സ്ട്രീമിങ് പ്ലാറ്റ്ഫോമിലും ലഭ്യമല്ലാത്ത സവിശേഷതയാണിത്.
ഐപിഎൽ, ഡബ്ല്യുപിഎൽ, ഐസിസി ഇവന്റുകൾ പോലുള്ള പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റുകളും പ്രീമിയർ ലീഗ്, വിംബിൾഡൺ, പ്രോ കബഡി, ഐഎസ്എൽ പോലുള്ള ആഭ്യന്തര ലീഗുകൾ ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
4K സ്ട്രീമിങ്ങിനു പുറമേ, എഐ പവേർഡ് ഇൻസൈറ്റുകൾ, റിയൽ-ടൈം സ്റ്റാറ്റ്സ് ഓവർലേകൾ, മൾട്ടി-ആംഗിൾ വ്യൂവിങ്, 'സ്പെഷ്യൽ ഇന്ററസ്റ്റ്' ഫീഡുകൾ എന്നിവ പോലുള്ള സവിശേഷതകളും ജിയോഹോട്ട്സ്റ്റാറിലുണ്ട്.
ജിയോ ഹോട്ട്സ്റ്റാറിന്റെ പ്ലാനുകളും വിലയും ഇതാ
പ്ലാൻ | വില (3 മാസം) | വില (വാർഷികം) | ആക്‌സസ്, സവിശേഷത |
---|---|---|---|
മൊബൈൽ പ്ലാൻ | 149 രൂപ | 499 രൂപ | ഒരു മൊബൈൽ ഫോണിൽ ഉപയോഗിക്കാം |
സൂപ്പർ പ്ലാൻ | 299 രൂപ | 899 രൂപ | മൊബൈൽ ഫോൺ, വെബ്, ലിവിങ് റൂം പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള രണ്ട് ഉപകരണങ്ങളിൽ ഉപയോഗിക്കാം |
പ്രീമിയം പ്ലാൻ | 499 രൂപ | 1,499 രൂപ | പരസ്യം ഇല്ലാതെ നാല് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാം (തത്സമയ സ്‌പോർട്‌സ്/ഇവന്റുകൾ ഒഴികെ) |
Read More:
- ലഗേജ് വൈകിയാൽ ബാഗ് ഒന്നിന് 19,800 രൂപ ഇങ്ങോട്ട്; ഉപയോക്താക്കൾക്കായി ബാഗേജ് പ്രൊട്ടക്ഷൻ അവതരിപ്പിച്ച് വി
- ഐഫോൺ എസ്ഇ 4 മുതൽ ഒപ്പോ ഫൈൻഡ് എൻ5 വരെ: സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന 5 ഫോണുകൾ
- സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കെണി; അറിയാം സൈബർ തട്ടിപ്പുകാരുടെ ഈ പുതിയ രീതി
- സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ
- മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.