scorecardresearch

ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല

ഗൂഗിൾ പേയിലെ ബിൽ-സ്പ്ലിറ്റിങ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

ഗൂഗിൾ പേയിലെ ബിൽ-സ്പ്ലിറ്റിങ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Google Pay, split bill

എക്സ്‌പ്രസ് ഫൊട്ടോ

ഇപ്പോൾ പണമിടപാടിന് യുപിഐ സേവനങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ചെറിയ കടകളിൽ പോലും ഇന്ന് യുപിഐ ഇടപാട് സാധ്യവുമാണ്. എന്നാൽ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ബില്ലുകൾ വിഭജിക്കുക എന്നത്, ഓൺലൈൻ പണമിടപാടിൽ അല്പം ബുദ്ധിമുട്ടാണ്. 

Advertisment

എന്നാൽ ഗൂഗിൾ പേയിലെ ബിൽ-സ്പ്ലിറ്റിങ് ഫീച്ചർ അറിഞ്ഞാൽ ബില്ല് പങ്കിടൽ ഒരു ബുദ്ധിമുട്ടേ ആകില്ല. ഓരോരുത്തരുടെയും വിഹിതം റിക്വസ്റ്റ് ചെയ്യാനും കളക്ടു ചെയ്യാനും നിങ്ങളുടെ വിഹിതം അടയ്ക്കാനും ഗൂഗിൾ പേയിൽ അവസരമുണ്ട്. 

ബിൽ-സ്പ്ലിറ്റിങ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

  • നിങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറന്ന് ഹോം സ്‌ക്രീനിന്റെ മുകളിലുള്ള സെർച്ച് ബാറിൽ ക്ലിക്ക് ചെയ്യുക.
  • അടുത്ത വിൻഡോയിൽ, ന്യൂ ഗ്രൂപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ബില്ല് പങ്കിടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചേർത്ത് ഗ്രൂപ്പിന് പേര് നൽകുക.
  • സ്പ്ലിറ്റ് എക്സ്പെൻസിൽ മൊത്തം ബിൽ തുക നൽകി റിക്വസ്റ്റ് സെൻഡ് ചെയ്യുക. ആപ്പ് സ്വയം തുക വിഭജിച്ച് ഗ്രൂപ്പിലുള്ളവർക്ക് റിക്വസ്റ്റ് അയക്കും. ഇവിടെ മറ്റുള്ളവർക്ക് തുക അയക്കാം.

Read More

Advertisment
Google upi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: