/indian-express-malayalam/media/media_files/2025/02/17/eRkK6hFcxyf2FR1eU9P4.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഐസിസി ചാമ്പ്യൻസ് ട്രോഫി, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) തുടങ്ങി നിരവധി പ്രധാന ക്രിക്കറ്റ് മത്സരങ്ങളും സിനിമകളും ഷോകളും ലഭ്യമാകുന്ന രാജ്യത്തെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമാണ് ജിയോ ഹോട്ട്സ്റ്റാർ. ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റും സംയോജിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്സ്റ്റാർ അവതരിപ്പിച്ചത്.
ജിയോ ഹോട്സ്റ്റാറിലൂടെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകൾ ലൈവായി ആസ്വദിക്കാൻ ഇപ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. മൂന്ന് മാസത്തേക്ക് 149 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ജിയോ വരിക്കാർക്ക് ജിയോ ഹോട്ട്സ്റ്റാർ സൗജന്യമായി ലഭ്യമാകുന്ന പുതിയ റീചാർജ് പ്ലാൻ ഇപ്പോൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
949 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് ഒപ്പമാണ് ജിയോ ഹോട്സ്റ്റാർ സൗജന്യമായി ലഭ്യമാകുന്നത്. 149 രൂപ വിലമതിക്കുന്ന മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് സൗജന്യമായി ലഭിക്കുക. 84 ദിവസം വാലിഡിറ്റിയുള്ള 949 രൂപയുടെ റീച്ചാർജ് പ്ലാനിനൊപ്പം പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് 4 ജി ഡാറ്റയും അൺലിമിറ്റഡ് 5 ജി ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു.
Read More:
- ഇന്നു മുതൽ ജിയോ ഹോട്സ്റ്റാർ; പ്ലാനുകൾ അറിയാം
- ലഗേജ് വൈകിയാൽ ബാഗ് ഒന്നിന് 19,800 രൂപ ഇങ്ങോട്ട്; ഉപയോക്താക്കൾക്കായി ബാഗേജ് പ്രൊട്ടക്ഷൻ അവതരിപ്പിച്ച് വി
- ഐഫോൺ എസ്ഇ 4 മുതൽ ഒപ്പോ ഫൈൻഡ് എൻ5 വരെ: സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന 5 ഫോണുകൾ
- സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കെണി; അറിയാം സൈബർ തട്ടിപ്പുകാരുടെ ഈ പുതിയ രീതി
- സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.